newsroom@amcainnews.com

ജി7 ഉച്ചകോടി: കാനഡയുടെ ക്ഷണം നിരസിച്ച് സൗദി കിരീടാവകാശി

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയിലേക്കുള്ള ക്ഷണം നിരസിച്ച് സൗദി കിരീടാവകാശിയും ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്). സൗദിയിലെ മുതിര്‍ന്ന നയതന്ത്രജ്ഞരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ജൂണ്‍ 15 മുതല്‍ 17 വരെ ആല്‍ബര്‍ട്ടയിലെ കനനാസ്‌കിസില്‍ നടക്കുന്ന ഉച്ചകോടിയില്‍ എന്തുകൊണ്ട് പങ്കെടുക്കുന്നില്ലെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കിയിട്ടില്ല. ജി7 അംഗമല്ലാത്ത സൗദി അറേബ്യയെ അതിഥി രാജ്യമായി ക്ഷണിക്കാറുണ്ട്.

സമീപ വര്‍ഷങ്ങളിലായി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിദേശയാത്രകള്‍ നടത്തുന്നത് കുറവാണ്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ നടന്ന ജി7 ഉച്ചകോടിയും അദ്ദേഹം ഒഴിവാക്കിയിരുന്നു. പിതാവ് സല്‍മാന്‍ രാജാവിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ വര്‍ഷം ജപ്പാനിലേക്കുള്ള യാത്രയും അദ്ദേഹം മാറ്റിവെച്ചിരുന്നു.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സൗദി ഭരണാധികാരിയെ ക്ഷണിച്ചത്, ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയിലെ ചില എംപിമാരില്‍ അതൃപ്തി ഉണ്ടാക്കിയിരുന്നു. യുക്രെയ്ന്‍, മെക്‌സിക്കോ, ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ നേതാക്കളും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പ്രൊഫ. എം.കെ സാനു അന്തരിച്ചു

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

ഒൻ്റാരിയോയിൽ സിഎൻഇ ജോബ് ഫെയറിൽ ജോലി തേടിയെത്തിയത് ആയിരക്കണക്കിന് യുവാക്കൾ

Top Picks for You
Top Picks for You