ചിന്‍ലെ മുനിസിപ്പല്‍ വിമാനത്താവളത്തിന് സമീപം മെഡിക്കല്‍ ട്രാന്‍സ്പോര്‍ട്ട് വിമാനം തകര്‍ന്ന് അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചതായി നവാജോ നേഷന്‍ സ്ഥിരീകരിച്ചു. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീച്ച്ക്രാഫ്റ്റ് 300 വിമാനം തകര്‍ന്നുവീണത്. മരിച്ച നാല് പേരും മെഡിക്കല്‍ ജീവനക്കാരായിരുന്നുവെന്ന് നവാജോ നേഷന്‍ പ്രസിഡന്റ് ബു നൈഗ്രെന്‍ പ്രസ്താവനയില്‍ അറിയിച്ചു. ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്നുള്ള സിഎസ്‌ഐ ഏവിയേഷന്‍ ആണ് ഈ വിമാനം പ്രവര്‍ത്തിപ്പിച്ചിരുന്നത്. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.