newsroom@amcainnews.com

നാല് പതിറ്റാണ്ടായി തുടരുന്ന സായുധ പോരാട്ടത്തിന് അന്ത്യം; കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടി പിരിച്ചുവിട്ടു

തുര്‍ക്കിക്കെതിരെ നാല് പതിറ്റാണ്ടായി തുടരുന്ന സായുധ പോരാട്ടം അവസാനിപ്പിച്ച് കുര്‍ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി (പികെകെ) പിരിച്ചുവിട്ടു. പികെകെയുമായി അടുത്ത ബന്ധമുള്ള മാധ്യമ സ്ഥാപനമായ ഫിറാത്ത് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞദിവസം വടക്കന്‍ ഇറാഖില്‍ നടന്ന പികെകെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് 40 വര്‍ഷമായി തുടരുന്ന അക്രമങ്ങള്‍ക്ക് അറുതി വരുത്തുന്ന നിര്‍ണായക തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തുര്‍ക്കിയില്‍ കുര്‍ദുകള്‍ക്ക് ഒരു മാതൃരാജ്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1984 മുതല്‍ പികെകെ കലാപം നടത്തിവരികയാണ്. നാല് പതിറ്റാണ്ടുകളായി നടത്തിയ സായുധ പോരാട്ടത്തില്‍ 40,000 ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍, യുകെ, യുഎസ് തുടങ്ങി മിക്ക പാശ്ചാത്യ രാജ്യങ്ങളിലും പികെകെയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

1999 ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുന്ന പികെകെ നേതാവ് അബ്ദുല്ല ഒകലാന്റെ നിര്‍ദേശപ്രകാരമാണ് പാര്‍ട്ടി പിരിച്ചുവിട്ടത്. അബ്ദുല്ല ഒകലാന്‍ പുറത്തിറക്കിയ പ്രസ്താവന പാര്‍ട്ടി കോണ്‍ഗ്രസില്‍ വായിക്കുകയും ചെയ്തു. 1980 മുതല്‍ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ആയുധങ്ങള്‍ താഴെവെച്ച് പിരിച്ചുവിടാനും ഒകലാന്‍ ആഹ്വാനം ചെയ്തിരുന്നു.

കുര്‍ദിഷ് വിഷയങ്ങളില്‍ തുര്‍ക്കി സര്‍ക്കാര്‍ അടുത്തിടെ നടത്തിയ ജനാധിപത്യ പരിഷ്‌കാരങ്ങളും പ്രാദേശിക വികസനങ്ങളും സായുധ പോരാട്ടത്തെ കാലഹരണപ്പെടുത്തിയെന്ന് അദ്ദേഹം വാദിക്കുന്നു. ‘എല്ലാ ഗ്രൂപ്പുകളും ആയുധം താഴെ വെക്കണം. പികെകെ സ്വയം പിരിച്ചുവിടണം.’ അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രൂപ്പുകളെയും കുറിച്ചുള്ള ഒകലാന്റെ പരാമര്‍ശത്തില്‍ സിറിയയിലെയും ഇറാനിലെയും പികെകെയുടെ അനുബന്ധ സ്ഥാപനങ്ങളും ശാഖകളും ഉള്‍പ്പെടുന്നു. കൂടാതെ ഇറാഖിലും തുര്‍ക്കിയിലും ആ രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഓഫ് കമ്മ്യൂണിറ്റീസ് ഇന്‍ കുര്‍ദിസ്താന്‍ (കെസികെ) എന്ന സംഘടനയും ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍, ഒകലാന്റെ നിര്‍ദ്ദേശം പാലിക്കുമെന്ന് പികെകെ പരസ്യമായി പ്രഖ്യാപിക്കുകയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുംചെയ്തിരുന്നു.

You might also like

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

കാൽഗറിയിൽ ലിക്വർ സ്‌റ്റോറിലും ബസ് ഡ്രൈവറെ കത്തിമുനയിൽ നിർത്തിയും മോഷണം; പെൺകുട്ടികൾ അടക്കമുള്ള കൗമാരക്കാരുടെ സംഘം പിടിയിൽ, അറസ്റ്റിലായവരിൽ 11 വയസ്സുകാരനും

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

Top Picks for You
Top Picks for You