newsroom@amcainnews.com

ഇല്ലിനോയിസിൽ ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി നാല് വയസുള്ള കുട്ടിയടക്കം നാല് മരണം; നിരവധി പേർക്ക് പരിക്ക്

ഇല്ലിനോയിസ്: ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി 4 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസിന്റെ റിപോർട്ടനുസരിച്ചു സംസ്ഥാന തലസ്ഥാനത്തിന് ഏകദേശം 12 മൈൽ തെക്ക് ചാത്തമിലെ ഔട്ട്ഡോർ സമ്മർ ആൻഡ് ആഫ്റ്റർ സ്കൂൾ ക്യാമ്പിലേക്ക് ഒരു വാഹനം ഇടിച്ചു കയറുകയായിരുന്നു. മരിച്ചവരെല്ലാം 4നും 18 നും ഇടയിൽ പ്രായമുള്ളവരാണെന്ന് സംസ്ഥാന പോലീസ് റിപ്പോർട്ട് ചെയ്തു.

ഇരകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല, പരിക്കേറ്റ നിരവധി പേരെ ഏരിയ ആശുപത്രികളിലേക്ക് കൊണ്ടുപോയി, ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെ സംഭവസ്ഥലത്ത് നിന്ന് എയർലിഫ്റ്റ് ചെയ്തുവെന്ന് അധികൃതർ പറയുന്നു. വാഹനത്തിന്റെ ഡ്രൈവർക്ക്‌ പരിക്കേറ്റിട്ടില്ല.

സംഭവത്തിൽ ഇല്ലിനോയിസ് ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കർ പ്രതികരിച്ചു. “ഇന്ന് ഉച്ചകഴിഞ്ഞ് ചാത്തമിൽ നടന്ന കുട്ടികളുടെ മരണത്തിലും നിരവധി പരിക്കുകളിലും അഗാധമായി ദുഃഖിതനുമാണ്. നമ്മുടെ സമൂഹത്തിന് ഒരു കൂട്ടം ബുദ്ധിമാനും നിരപരാധിയുമായ യുവാക്കളെ നഷ്ടപ്പെട്ടു. ഈ പറഞ്ഞറിയിക്കാനാവാത്ത ദുരന്തം ബാധിച്ച എല്ലാവർക്കും ഞങ്ങളുടെ പ്രാർത്ഥനകളും അഗാധമായ അനുശോചനവും അറിയിക്കുന്നു.തന്റെ ഓഫീസ് സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇരകൾക്കായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു”- അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

You might also like

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

കാനഡയിൽ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പ്രവിശ്യകൾ പ്രിൻസ് എഡ്വേർഡ് ഐലൻഡും ന്യൂബ്രൺസ്‌വിക്കും; ബ്രിട്ടീഷ് കൊളംബിയ, ഒന്റാരിയോ, ആൽബെർട്ട – ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പ്രവശ്യകൾ

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

Top Picks for You
Top Picks for You