newsroom@amcainnews.com

വിദേശ ജോലി തട്ടിപ്പു കേസ്: പ്രതി ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്

കൊച്ചി: വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇതു പൂർത്തിയാക്കിയതായോ കേരളത്തിൽ റജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല. സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ്‌ എറണാകുളം സെൻട്രൽ പൊലീസ്‌ കാർത്തികയെ അറസ്റ്റ്‌ ചെയ്‌തത്‌. യുകെയിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്നു പറഞ്ഞ്‌ 5.23 ലക്ഷം രൂപയാണു തൃശൂർ സ്വദേശിനിയിൽനിന്നു തട്ടിയെടുത്തത്‌. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്‌ ജില്ലകളിലെ പൊലീസ്‌ സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്‌. വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത്‌ കോടികൾ തട്ടിയ ‘ടേക്ക്‌ ഓഫ്‌ ഓവർസീസ്‌ എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക്‌ ലൈസൻസില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക്‌ ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ്‌ സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ്‌ എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു.

You might also like

പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട 214 അനധികൃത കുടിയേറ്റക്കാരെ ഹ്യൂസ്റ്റണിൽനിന്ന് അറസ്റ്റ് ചെയ്തതായി യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ്

ഒൻ്റാരിയോയിൽ നിയമപരമായി പേരുകൾ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് നടപടിക്രമങ്ങൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതായി പരാതി

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

പ്രത്യേക വ്യാപാര കരാറുകളിൽ ഏർപ്പെടാത്ത രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള ഇറക്കുമതിക്ക് 15 മുതൽ 20 ശതമാനം വരെ മൊത്തത്തിലുള്ള തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്

Top Picks for You
Top Picks for You