newsroom@amcainnews.com

കാല്‍ഗറിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമെന്ന് റിപ്പോര്‍്ട്ട്

കാല്‍ഗറിയില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ രൂക്ഷമായതായി ഫുഡ് ബാങ്ക് റിപ്പോര്‍ട്ട്. തൊഴിലില്ലായ്മയല്ല, മറിച്ച് ലഭിക്കുന്ന ജോലിയുടെ പോരായ്മകളാണ് ഇതിന് പ്രധാന കാരണമെന്ന് 30 അഭിമുഖങ്ങളെയും 1,525 സര്‍വേകളെയും അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഫുഡ് ബാങ്ക് ഉപയോഗിക്കുന്നവരില്‍ 65% പേര്‍ക്കും ജോലിയുണ്ടെങ്കിലും, 27% പേര്‍ക്ക് മാത്രമാണ് മുഴുവന്‍ സമയ ജോലിയുള്ളത്. മണിക്കൂറിന് ശരാശരി 19 ഡോളര്‍ വേതനം ലഭിച്ചിട്ടും (ആല്‍ബെര്‍ട്ടയിലെ മിനിമം വേതനം 15 ഡോളര്‍), പലര്‍ക്കും വാടകയും മറ്റ് ജീവിതച്ചെലവുകളും താങ്ങാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. കുറഞ്ഞ വേതനം, സ്ഥിരമല്ലാത്ത ജോലി സമയം, തൊഴില്‍ സുരക്ഷിതത്വമില്ലായ്മ എന്നിവയും ഈ പ്രശ്‌നത്തിന് കാരണമായി പറയുന്നു.

സ്ത്രീകള്‍ നയിക്കുന്ന ഒറ്റ രക്ഷിതാക്കളുടെ കുടുംബങ്ങള്‍, തദ്ദേശീയര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഭക്ഷ്യ അരക്ഷിതാവസ്ഥ കൂടുതല്‍ രൂക്ഷമാണ്. ഭക്ഷണം ഒഴിവാക്കുക, അളവ് കുറയ്ക്കുക, ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുക എന്നിവയെല്ലാം കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ലക്ഷണങ്ങളാണ്.

അതേസമയം, ജീവിതച്ചെലവ് വര്‍ധിക്കുന്നതും വേതനം പണപ്പെരുപ്പത്തിനനുസരിച്ച് ഉയരാത്തതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഫുഡ് ബാങ്ക് പറയുന്നു. കാനഡയില്‍ പണപ്പെരുപ്പം കുറഞ്ഞെങ്കിലും, സ്റ്റോറുകളില്‍ നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3.8% വര്‍ധിച്ചു. കഴിഞ്ഞ മൂന്ന് മാസമായി പലചരക്ക് സാധനങ്ങളുടെ വില മൊത്തം പണപ്പെരുപ്പ നിരക്കിനെ മറികടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You might also like

ചിലവ് ചുരുക്കി കാനഡ: സർക്കാർ ജീവനക്കാർക്ക് സോഫ്റ്റ്‌ഫോൺ

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

മസ്‌കിന്റെ സ്റ്റാർലിങ്കിനോട് ‘കടക്ക് പുറത്ത്’; 100 മില്യൺ ഡോളറിന്റെ കരാർ റദ്ദാക്കി ഒന്റാരിയോ സർക്കാർ

റെസ്ലിംഗ് ഇതിഹാസം ഹൾക്ക് ഹൊഗന്റെ മരണകാരണം പുറത്തുവിട്ടു; ഹൃദയാഘാതവും കാൻസറും

Top Picks for You
Top Picks for You