newsroom@amcainnews.com

ഫ്‌ലോറിഡ ട്രക്ക് അപകടം: ഹര്‍ജീന്ദര്‍ സിങിന്റെ കേസ് പുനഃപരിശോധിക്കാന്‍ നിവേദനം

നഗരത്തില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണക്കാരനായ ഇന്ത്യന്‍ വംശജന്‍ ട്രക്ക് ഡ്രൈവറുടെ കേസ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി. 28 വയസ്സുള്ള ഹര്‍ജീന്ദര്‍ സിങിനെ പിന്തുണച്ച് Change.org എന്ന വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ഓണ്‍ലൈന്‍ നിവേദനത്തില്‍ ഞായറാഴ്ച ഉച്ചവരെ ഏകദേശം 25 ലക്ഷം പേര്‍ ഒപ്പിട്ടിട്ടുണ്ട്. ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനും ഫ്‌ലോറിഡ ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ക്ലെമന്‍സിക്കും നല്‍കിയിരിക്കുന്ന നിവേദനത്തില്‍ നരഹത്യ കുറ്റങ്ങള്‍ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരനായ ഹര്‍ജീന്ദര്‍ സിങ് ഓടിച്ചിരുന്ന ട്രക്കിലേക്ക് ഒരു മിനിവാന്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഓഗസ്റ്റ് പന്ത്രണ്ടിന് ഫോര്‍ട്ട് പിയേഴ്‌സിലെ ഫ്‌ലോറിഡ ടേണ്‍പൈക്കില്‍ ട്രാഫിക് നിയമം തെറ്റിച്ച് യു ടേണ്‍ എടുത്ത ട്രക്കിലേക്ക് മിനിവാന്‍ ഇടിച്ചുകയറുകയായിരുന്നു. വാനിലെ മൂന്ന് യാത്രക്കാരും മരിച്ചിരുന്നു. ഓഗസ്റ്റ് 16-ന് കാലിഫോര്‍ണിയയിലെ സ്റ്റോക്ക്ടണില്‍ വെച്ച് അറസ്റ്റിലായ ഹര്‍ജീന്ദര്‍ സിങിന് അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയെന്നതും രാജ്യം വിടാനുള്ള സാധ്യതയും പരിഗണിച്ച് ജാമ്യം നിഷേധിച്ചിരുന്നു.

You might also like

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

ജനവിധി അട്ടിമറിക്കുന്നു: എം.പിമാരുടെ കൂടുമാറ്റത്തെ തള്ളി പിയേർ പൊളിയേവ്

കനേഡിയൻ പൗരത്വം തെളിയിക്കാൻ അമേരിക്കക്കാർ ഉപയോഗിക്കുന്ന 7 പ്രധാന രേഖകൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

Top Picks for You
Top Picks for You