newsroom@amcainnews.com

അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണ; കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ

ഒന്റാരിയോ: കനേഡിയൻ എണ്ണ ഇറക്കുമതിയെ അമേരിക്ക ഇപ്പോഴും ആശ്രയിക്കുന്നുണ്ടെന്ന് സെനോവസ് എനർജി സിഇഒ ജോൺ മക്കെൻസി. ഗ്ലോബൽ എനർജി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ് ഇത്. കാനഡയുടെ എണ്ണയ്ക്ക് വീണ്ടും തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പ്രതിദിനം ഏകദേശം 4 ദശലക്ഷം ബാരൽ എണ്ണയാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത്. ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ഉൽപ്പാദക രാജ്യവും അഞ്ചാമത്തെ വലിയ പ്രകൃതിവാതക ഉൽപ്പാദക രാജ്യവുമാണ് കാനഡ. കാനഡയിൽ നിന്ന് എണ്ണയും വാതകവും ഉൾപ്പെടെയുള്ള സാധനങ്ങൾ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ കൂടിയതോടെ കാനഡയുടെ കയറ്റുമതി വൈവിധ്യവത്കരിക്കേണ്ടതിൻ്റെ ആവശ്യകത ഉയർന്നിട്ടുണ്ടെന്ന് എണ്ണ കമ്പനിയായ സെനോവസിൻ്റെ തലവനും കനേഡിയൻ അസോസിയേഷൻ ഓഫ് പെട്രോളിയം പ്രൊഡ്യൂസേഴ്‌സ് ഇൻഡസ്ട്രി ഗ്രൂപ്പിൻ്റെ ചെയർമാനുമായ ജോൺ മക്കെൻസി പറഞ്ഞു. അതേ സമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ ശൃംഖലകൾ തമ്മിൽ പരസ്പരം ബന്ധിപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കണക്കിലെടുത്ത് അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കനേഡിയൻ സർക്കാർ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനഡ ഉല്പാദിപ്പിക്കുന്ന എണ്ണ കൂടുതലും വാങ്ങുന്നത് യുഎസ് റിഫൈനറികളാണ്.

You might also like

റഷ്യയിൽ വൻ ഭൂചലനം; 8 തീവ്രത, സുനാമി മുന്നറിയിപ്പ്

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

Top Picks for You
Top Picks for You