newsroom@amcainnews.com

ഇൻറർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽനിന്ന് എംഡിഎംഎ വരുത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ

കൊച്ചി: ഇൻറർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും എംഡിഎംഎ വരുത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23 വയസ്) യാണ് പിടിയിലായത്. 10.04 ഗ്രാം എംഡിഎംഎ ഇയാളുടെ പേരിൽ വന്ന പാഴ്‌സലിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജി വി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി ഇൻറർനാഷണൽ മെയിൽ സെൻററിൻറെ ഓഫീസിൽ നിന്നാണ് പാർസൽ പിടിച്ചെടുത്തത്. തുടർന്ന് എക്സൈസ് സംഘം അതുൽ കൃഷ്ണയുടെ വീട്ടിലെത്തി വിശദമായി ചോദ്യംചെയ്തതിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് വിദേശത്ത് നിന്നും രാസലഹരി എത്തിച്ച കേസിൽ മറ്റൊരു യുവാവും പിടിയിലായി. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് പിടിയിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് ജർമ്മനിയിൽ നിന്നെത്തിയ പാർസൽ സ്കാനിങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു.

You might also like

ആൽബർട്ട സ്വതന്ത്ര രാജ്യമാകണമോ? വേർപിരിയൽ ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്; ഫലം ഉറ്റുനോക്കി കാനഡ

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

കാനഡയിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായാൽ ക്യൂബെക്കിൽ കുറഞ്ഞ നികുതിയും ഉയർന്ന പെൻഷനും; പ്രഖ്യാപനവുമായി പി.ക്യു നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ

ഒട്ടാവയിൽ പെട്രോൾ വില കുതിക്കുന്നു; ഈ ആഴ്ച വീണ്ടും വില വർദ്ധിക്കുമെന്ന് സൂചന

ചെലവ് ചുരുക്കൽ നടപടികൾ കടുപ്പിച്ച് കാനഡ; പൊതുമേഖലയിൽ തൊഴിൽ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ വകുപ്പുകളുടെ തീരുമാനം

Top Picks for You
Top Picks for You