newsroom@amcainnews.com

പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചു; കോടാലി കൊണ്ട് കാർ വെട്ടി കേടുപാടുകൾ വരുത്തി; പരാതി

ഇരിട്ടി: പട്ടി കടിച്ചതിന്റെ വിരോധം തീർക്കാൻ വയോധികനെ വീട്ടിൽ കയറി ആക്രമിച്ചെന്നും കാർ കോടാലി കൊണ്ട് വെട്ടി കേടുപാടുകൾ വരുത്തിയെന്നും പരാതി. പായം വിളമന ഒറ്റക്കൊമ്പൻചാൽ സ്വദേശി സന്തോഷിനെതിരെ എള്ളുകാലായിൽ ജോൺ (80) ആണ് ഇരിട്ടി പൊലീസിൽ പരാതി നൽകിയത്. വിളമനയിൽ ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

ജോണിന്റെ വളർത്തുനായ സന്തോഷിനെ കടിച്ച സംഭവത്തിൽ ഇരുവരും തമ്മിൽ മുൻപു വാക്കുതർക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിൽ മധ്യസ്ഥ ചർച്ച ഉൾപ്പെടെ നടത്തിയിരുന്നു. അതിനിടയിലാണ് ബുധനാഴ്ച ഉച്ചയോടെ ജോണിന്റെ വീട്ടിൽ കയറി സന്തോഷ് ആക്രമണം നടത്തിയത്. കോടാലികൊണ്ട് കാർ വെട്ടിപൊളിക്കുകയും ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. തടയാൻ എത്തിയ ജോണിനെ തള്ളിയിട്ട് പരുക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ശേഷം മുങ്ങിയ സന്തോഷിനെ കണ്ടെത്താനായില്ല.

You might also like

കാനഡ യൂറോപ്യൻ യൂണിയനിൽ ചേരണം: പുതിയ സർവേ

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

പി.ഇ.ഐ ‘ബർഗർ ലവ്’; ദ്വീപ് സമ്പദ്‌വ്യവസ്ഥയിൽ വൻ മുന്നേറ്റമുണ്ടാക്കി ജനപ്രിയ മത്സരം

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

Top Picks for You
Top Picks for You