newsroom@amcainnews.com

എഡ്മൻ്റൺ നഗരത്തിൽ വാഹനാപകടങ്ങൾ മൂലമുള്ള മരണസംഖ്യ റെക്കോർഡ് നിരക്കിൽ: കഴിഞ്ഞ 17 വർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടായത് ഈ വർഷം

ഡ്മൻ്റൺ നഗരത്തിൽ വാഹനാപകടങ്ങൾ മൂലമുള്ള മരണസംഖ്യ 2025-ൽ റെക്കോർഡ് നിരക്കിലെത്തി. തിങ്കളാഴ്ച രാത്രി പടിഞ്ഞാറൻ എഡ്മൻ്റണിലുണ്ടായ അപകടത്തിൽ 32 വയസ്സുള്ള ഒരു സ്ത്രീ മരിച്ചതോടെയാണ് ഈ വർഷത്തെ മരണസംഖ്യ 32 ആയി ഉയർന്നത്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മരണനിരക്കാണിതെന്ന് പോലീസ് അറിയിച്ചു. ഇതിനുമുമ്പ് 2009-ലും 2015-ലും 31 മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തതായിരുന്നു ഏറ്റവും ഉയർന്ന കണക്ക്.

2022 മുതൽ റോഡപകട മരണങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. അപകടങ്ങളെ തുടർന്ന് 2022ൽ 12ഉം, 2023ൽ 24ഉം 2024ൽ 26ഉം 2025ൽ ഇതുവരെ 32 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നവംബർ ആദ്യം വരെ മരണസംഖ്യ 29 ആയിരുന്നുവെന്നും പിന്നീട് അത് ഉയരുകയായിരുന്നുവെന്നും പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കണക്കുകൾ നഗരത്തിലെ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.

You might also like

അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ചുറ്റി മനുഷ്യൻ മടങ്ങിയെത്തി; ആർട്ടെമിസ് 2 ദൗത്യം വിജയകരമായി പസഫിക്കിൽ ഇറങ്ങി

കാനഡയിലെ റൺവേകളിൽ സുരക്ഷാ ഭീഷണി; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

യുക്രെയ്നിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

യുദ്ധക്കുറ്റങ്ങളെ ഭയമില്ല; ഇറാന് നേരെ ബോംബാക്രമണ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

വ്യാജ ബില്ലും അനാവശ്യ ശസ്ത്രക്രിയകളും; യുഎസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് വൻതുക പിഴ

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

Top Picks for You
Top Picks for You