പോലീസ് സേനയുടെ ഡൗൺടൗൺ ഡിവിഷനിൽ നിന്നും വരുന്നത് എന്ന് തോന്നിപ്പിക്കുന്ന വ്യാജ ഫോൺ കോളുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകി എഡ്മന്റൺ പോലീസ്(ഇപിഎസ്). തട്ടിപ്പുകാർ പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് ആളുകളെ വിളിച്ച് തട്ടിപ്പിൽ ഉൾപ്പെടുത്തിയതായി അറിയിക്കുകയാണ് ചെയ്യുന്നത്. ബ്രാഞ്ചിന്റെ ഫ്രണ്ട് കൗണ്ടർ ലൈനിൽ നിന്ന് 780-421-2200 എന്ന നമ്പറിൽ നിന്ന് വ്യാജ കോളുകൾ സംബന്ധിച്ച നിരവധി പരാതികൾ റിപ്പോർട്ട് ചെയ്തതായി ഇപിഎസ് പറഞ്ഞു.
തട്ടിപ്പ് നടത്തുന്നയാൾ ഫോൺ നമ്പർ ഉപയോഗിച്ച് കബളിപ്പിക്കുന്നു. പോലീസ് ഉദ്യോഗസ്ഥനെ അനുകരിച്ച് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിയിക്കുന്നു. തട്ടിപ്പുകാർ ഇരകളിൽ നിന്നും സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കോൾ ലഭിക്കുന്നവർ ഫോൺ കട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു. കൂടാതെ, ജനറൽ എൻക്വയറീസ് ലൈനിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർ ആളുകളെ വിളിക്കില്ലെന്നും ഇപിഎസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പരാതികൾ ഉണ്ടെങ്കിൽ സമർപ്പിക്കാനും ഇപിഎസ് വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് പോലീസ് അറിയിച്ചു.







