newsroom@amcainnews.com

കാനഡയിൽ പലചരക്കിന് വില കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ; വരും മാസങ്ങളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ, നേരിയ വർധനവോടെ സ്ഥിരത കൈവരിക്കുമെന്നും വിലയിരുത്തൽ

ഒട്ടാവ: കാനഡയിൽ പലചരക്ക് വിലകൾ കുറഞ്ഞേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വിതരണം വർദ്ധിക്കുകയും ഡിമാൻഡ് കുറയുകയും ഡോളർ ശക്തിപ്പെടുകയും ഒപ്പം താരിഫുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുന്നതിലൂടെ പലചരക്ക് വിലകൾ കുറയുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. വരും മാസങ്ങളിൽ പലചരക്ക് വിലയിൽ, പ്രത്യേകിച്ച് പഴങ്ങളുടെയും പച്ചക്കറികളുടെയും വിലയിൽ, നേരിയ വർധനവോടെ സ്ഥിരത കൈവരിക്കുമെന്ന് കോൺകോർഡിയ സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്രജ്ഞൻ മോഷെ ലാൻഡർ പറയുന്നു.

മാർക്ക് കാർണിയുടെ സർക്കാർ അധികാരത്തിൽ വന്നതും വിതരണം കൂടുകയും ചെയ്യുന്നതോടെ പഴങ്ങളുടെയും പച്ചക്കറികളുടെയും വിലകൾ കുറയുമെന്നാണ് വിദഗ്ധരുടെ പക്ഷം. ഡോളർ ശക്തിപ്പെടുന്നതും താൽക്കാലികമായി നിർത്തിവച്ച താരിഫുകളും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ഹെന്ന സയീദ് റിപ്പോർട്ട് ചെയ്യുന്നു. സീസണിൻ്റെ ആരംഭത്തോടെ, ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് പകരം പ്രാദേശികമായി ഉൽ‌പാദിപ്പിക്കുന്ന സാധനങ്ങളിലേക്ക് ഡിമാൻഡ് തിരികെ കൊണ്ടുവരാൻ കനേഡിയൻ ഡോളർ ശക്തമായിരിക്കുന്നത് സഹായിക്കുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

ബുധനാഴ്ച കനേഡിയൻ ഡോളർ 4.3 ശതമാനം വർധനവോടെ 72.53 യുഎസ് ഡോളറിൽ വ്യാപാരം നടത്തിയിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, ഭക്ഷണത്തിനായുള്ള മാർച്ചിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) 3.2 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തേക്കാൾ 0.1 ശതമാനം കൂടുതലാണിത്. എന്നാൽ മാർച്ചിൽ പണപ്പെരുപ്പം 2.3 ശതമാനമായി കുറഞ്ഞത് അനുകൂല ഘടകമാണെന്ന് വിദഗ്ധർ പറയുന്നു. ഫെഡറൽ ഗവൺമെൻ്റ് അടുത്തിടെ കുടിയേറ്റ ലക്ഷ്യങ്ങളിൽ വീണ്ടും കുറവ് വരുത്തിയിരുന്നു. അതിനാൽ ഭക്ഷ്യോല്പ്പന്നങ്ങൾക്കായുള്ള ആവശ്യം ചെറുതായി കുറയാൻ സാധ്യതയുണ്ട്. ഇതും വിലകൾ കുറയാനുള്ള മറ്റൊരു സാധ്യതയാണ്.

You might also like

തീപിടുത്തമുണ്ടായെന്ന് ഐഫോൺ എസ്ഒഎസ് അലേർട്ട്: ഹെലികോപ്റ്ററുമായി രക്ഷാപ്രവർത്തനത്തിനിറങ്ങി വെർനോൺ സെർച്ച് ആൻഡ് റെസ്‌ക്യൂ സം​​ഘം; ഒടുവിൽ സന്ദേശം സാങ്കേതിക പിഴവെന്ന് കണ്ടെത്തി

തെക്കൻ ആൽബെർട്ടയിൽ പൊതുജനങ്ങൾക്കായി സൂപ്പർ കമ്പ്യൂട്ടർ സെൻ്റർ; ബിസിനസുകൾക്ക് ഉൾപ്പെടെ ഇതിൻ്റെ സേവനം ഉപയോഗപ്പെടുത്താം

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കാട്ടുതീ പുക പടരുന്നു: മനിറ്റോബയിലും നോർത്ത് വെസ്റ്റേൺ ഒന്റാരിയോയിലും വായുമലിനം

ഇന്ത്യയ്ക്ക് 25% അധിക തീരുവ ചുമത്തി ട്രംപ്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You