newsroom@amcainnews.com

ദുബായ് രാജ്യാന്തര വിമാനത്താവളം അടച്ചുപൂട്ടുാനൊരുങ്ങുന്നു: ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

ദുബായ്: ദുബായിയുടെ ചരിത്രത്തിന്റെ ഭാഗമായ ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്ത് വന്നു. 2032നകം പുതിയ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നതോടെയാണ് നിലവിലെ വിമാനത്താവളം അടച്ചുപൂട്ടുക.

അതേസമയം ഈ തീരുമാനം നഗരത്തിന്റെ ഭാവിയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങള്‍ക്കായി പുനര്‍വിനിയോഗിക്കാനുള്ള സാധ്യതകളാണ് ഇപ്പോള്‍ പ്രധാനമായി ചര്‍ച്ചയാകുന്നത്. 29 ചതുരശ്ര കിലോമീറ്ററില്‍ കൂടുതലുള്ള സ്ഥലത്താണ് ഡിഎക്സ്ബി സ്ഥിതി ചെയ്യുന്നത്. ഇവിടെ താമസ, വ്യാപാര, ഹോസ്പിറ്റാലിറ്റി, പൊതു ഇടങ്ങള്‍ എന്നിവയുമായി സംയോജിപ്പിച്ച വികസന സാധ്യതകളുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങള്‍, ജനസംഖ്യാ പ്രവണതകള്‍, ഗതാഗത മാതൃകകള്‍ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി ഇവിടെ തിരഞ്ഞെടുക്കേണ്ടതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അതേസമയം ദുബായുടെ വികസനത്തില്‍ ഡിഎക്‌സ്ബിയുടെ ചരിത്രപരമായ സംഭാവനയെ മറക്കരുതെന്നും വിമാനത്താവളത്തിന്റെ വാസ്തുശില്‍പം സംബന്ധമായ സവിശേഷതകള്‍ സംരക്ഷിക്കണമെന്നും നിര്‍ദേശങ്ങളിലുണ്ട്.

You might also like

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

കാനഡയിൽ ജനസംഖ്യയിൽ കുറവ്; കുടിയേറ്റ നിരക്ക് കുറഞ്ഞത് തിരിച്ചടിയായെന്ന് സ്റ്റാറ്റ്‌കാൻ റിപ്പോർട്ട്

യുഎസ് വിസയ്ക്ക് 15,000 ഡോളർ ബോണ്ട്; 12 രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി നിയന്ത്രണം കടുപ്പിക്കുന്നു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

Top Picks for You
Top Picks for You