newsroom@amcainnews.com

ലാസിക് നേത്ര ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

പെൻസിൽവാനിയ: ലാസിക് നേത്ര ശസ്ത്രക്രിയ നടത്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി ഡോക്ടർമാർ. ശസ്ത്രക്രിയ കഴിഞ്ഞ ചിലർക്ക് അനന്തരഫലം വേദനാജനകമായിതീരുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയത്. പെൻസിൽവാനിയയിൽ ലാസിക് സർജറി ചെയ്ത യുവ പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിലാവുകയും തുടർന്ന് വേദന സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശസ്ത്രക്രിയയുടെ അപകടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

പെൻ ഹിൽസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ 26 വയസ്സുള്ള റയാൻ കിംഗെർസ്‌കിയാണ് ശസ്ത്രക്രിയ മൂലമുണ്ടായ സങ്കീർണതകൾ കാരണം ആത്മഹത്യ ചെയ്തത്. സർജറിക്ക് പിന്നാലെ മാസങ്ങളോളം റയാൻ കഠിനമായ വേദന സഹിച്ചു. വിട്ടുമാറാത്ത തലവേദനയും, ഡബിൾ വിഷനും റയാനെ നിരന്തരം അലട്ടി. അസഹനീയമായ വേദന കാരണം ജീവിതം ദുസഹമായതോടെ റയാൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
റയാന്റെത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സമാനമായ അവസ്ഥ നിരവധി പേർ അനുഭവിക്കുന്നുണ്ടെന്നും മിയാമി ആസ്ഥാനമായുള്ള ഒപ്‌റ്റോമെട്രിസ്റ്റ് എഡ്വേർഡ് ബോഷ്‌നിക്കിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, ലാസിക് സർജറി അഥവാ ലേസർ വിഷൻ കറക്ഷൻ 95 ശതമാനം മുതൽ 99 ശതമാനം വരെ സുരക്ഷിതമാണെന്ന് പ്രൊവൈഡർമാർ പറയുന്നു. ശസ്ത്രക്രിയാ നടപടിക്രമം ലളിതമാണ്. കോർണിയയുടെ ആകൃതി മാറ്റാൻ അൾട്രാവയലറ്റ് ലേസറാണ് ഉപയോഗിക്കുന്നത്. കണ്ണടകളോ കോൺടാക്റ്റ് ലെൻസുകളോ ഇല്ലാതെ കാഴ്ച മെച്ചപ്പെടുത്താൻ ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്നാണ് പറയുന്നത്. എന്നാൽ ശസ്ത്രക്രിയ ചെയ്യാൻ ഒരുങ്ങുന്നവർ രണ്ടാമതൊരു വട്ടം കൂടി ആലോചിച്ചിട്ടു വേണം ഇത് ചെയ്യാനെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

You might also like

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

അമേരിക്കയിൽ ജനിച്ച കുഞ്ഞുങ്ങളും അമേരിക്കക്കാരാണ്; രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുഞ്ഞുങ്ങൾക്ക് ജന്മാവകാശ പൗരത്വം നിഷേധിക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വിലക്ക്

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് കുത്തേറ്റു; നാല് പേർ അറസ്റ്റിൽ

ബാങ്ക് ഓഫ് കാനഡയുടെ പലിശ നിരക്ക് പ്രഖ്യാപനം ഇന്ന്

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

മുഴുവൻ വ്യാപാര ചർച്ചകളും നിർത്തിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും വലിയൊരു യുദ്ധത്തിലേക്ക് പോകുമായിരുന്നു… വീണ്ടും അവകാശവാദവുമായി ട്രംപ്

Top Picks for You
Top Picks for You