newsroom@amcainnews.com

കാനഡയിൽ പ്രായമായവരിൽ വിവാഹമോചന നിരക്ക് കൂടുന്നതായി റിപ്പോർട്ട്

ഓട്ടവ : കഴിഞ്ഞ 50 വർഷത്തിനിടെ കാനഡയിൽ വിവാഹമോചന നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. എന്നാൽ, 50 വയസ്സിന് മുകളിലുള്ളവരുടെ വിവാഹമോചന നിരക്ക് കുതിച്ചുയരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ജി 7 രാജ്യങ്ങളിൽ കാനഡയിലാണ് ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിവാഹമോചന നിരക്ക്. എന്നാൽ 50 വയസ്സിനു മുകളിലുള്ള ദമ്പതികൾ വേർപിരിയുന്ന ഗ്രേ വിവാഹമോചനങ്ങളുടെ എണ്ണത്തിൽ വൻ വർധനയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് ഏജൻസി അറിയിച്ചു.

രാജ്യത്ത് വിവാഹിതരാകുന്നവരുടെ ശരാശരി പ്രായവും വർധിക്കുന്നതായി ഫെഡറൽ ഏജൻസി പറയുന്നു. പ്രായം കുറഞ്ഞവർ വിവാഹത്തിന് പകരം കോമൺ ലോ യൂണിയൻ, അഥവാ ലിവിങ് ടുഗെദർ പോലുള്ള ബന്ധങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഇതിന് കാരണമായി ഏജൻസി ചൂണ്ടിക്കാട്ടുന്നത്. 1986-ൽ, ശരാശരി വിവാഹ പ്രായം 25 വയസ്സായിരുന്നു. എന്നാൽ, 2020 ആയപ്പോഴേക്കും ശരാശരി വിവാഹപ്രായം 31 വയസ്സായി ഉയർന്നു.

പ്രായമാകുന്തോറും ആളുകൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി കണ്ടുവരുന്നുണ്ടെന്ന് കനേഡിയൻ അസോസിയേഷൻ ഫോർ കപ്പിൾ ആൻഡ് ഫാമിലി തെറാപ്പിയുടെ പ്രസിഡൻ്റ് ആൻഡ്രൂ സോഫിൻ പറയുന്നു. വിഷാദം അല്ലെങ്കിൽ മദ്യപാനം പോലുള്ള പ്രശ്നങ്ങൾ ആളുകളുടെ ജീവിതത്തിലേക്ക് കടന്നുവരികയും അത് വിവാഹമോചനത്തിൽ കലാശിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വിവാഹമോചനത്തിന് കാരണമാകുന്നുണ്ട്.

You might also like

ആകാശച്ചുഴിയിൽപ്പെട്ട ഡെൽറ്റ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; സാൾട്ട് ലേക്കിൽനിന്ന് ആംസ്റ്റർഡാമിലേക്ക് പറന്ന വിമാനം മിനിയാപൊളിസ് എയർപോർട്ടിൽ ഇറക്കിയത്

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

കനേഡിയൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 35% ആയി ഉയർത്തി യുഎസ്

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കും: കാർണി

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You