newsroom@amcainnews.com

‘പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട’, ‘ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു’… ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്, പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല; വിമർശനങ്ങൾക്ക് ഡിംപിളിന്റെ മറുപടി

സോഷ്യല്‍ മീഡിയയിലെ താരമാണ് ഡിംപിള്‍ റോസ്. താരത്തിന്റെ വ്‌ളോഗുകള്‍ക്ക് ഒരുപാട് ആരാധകരുണ്ട്. തന്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിള്‍ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം 2024നെക്കുറിച്ചുള്ള ഡിംപിളിന്റെ വീഡിയോ വൈറലായിരുന്നു. എന്നാല്‍, സോഷ്യല്‍ മീഡിയയിലെ ചിലര്‍ ഡിംപിളിന്റെ വീഡിയോയെ തെറ്റായി വ്യാഖ്യാനിക്കുകയും പുതിയ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇതിനെതിരെ ഡിംപിള്‍ റോസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ ചാനലിലൂടെയാണ് തെറ്റായ വാര്‍ത്ത നല്‍കിയ യൂട്യൂബ് ചാനലുകളുടെ തമ്പ്‌നെയ്‌ലുകള്‍ അടക്കം പങ്കുവച്ചു കൊണ്ട് ഡിംപിള്‍ പ്രതികരിച്ചിരിക്കുന്നത്. ‘ഒന്ന് രണ്ട് ലിങ്കുകള്‍ ഡിവൈന്‍ എനിക്ക് അയച്ചു തന്നു. തമ്പ്‌നെയ്ല്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ‘പണമില്ലെങ്കില്‍ ആര്‍ക്കും വേണ്ട’, ‘ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു’ എന്നൊക്കെയാണ്. ഇതോടെ ഞാന്‍ തന്നെ വീഡിയോ രണ്ടാമതും കണ്ടു. എന്താണ് ഞാന്‍ പറഞ്ഞതെന്ന് അറിയാന്‍. എനിക്ക് അങ്ങനൊരു സാഹചര്യമൊന്നുമല്ല ഉള്ളത്’, എന്നാണ് ഡിംപിള്‍ പറയുന്നത്.

‘ഒരു പ്രശ്‌നമുണ്ടെന്ന് പറയുമ്പോള്‍ ഉടനെ തന്നെ ആളുകള്‍ ചിന്തിക്കുക അവരുടെ കുടുംബത്തില്‍ എന്തോ പ്രശ്‌നമുണ്ട്, വീട്ടില്‍ തമ്മില്‍ത്തല്ലാണ്, ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമുണ്ട് എന്നൊക്കെയാകും. ഒരു തരത്തിലും അല്ല. പല തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും. പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാല്‍ അത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള തല്ലോ, വിവാഹ മോചനോ കുടുംബത്തിലെ അടിയോ ഒന്നും ആയിരിക്കണമെന്നില്ല. സാമ്പത്തിക പ്രശ്‌നവും ആരോഗ്യ പ്രശ്‌നവും മാനസിക പ്രശ്‌നുമൊക്കെ ആകാനുള്ള സാധ്യതയും ഉണ്ടെ’ന്നും ഡിംപിള്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഭാര്യയും ഭര്‍ത്താവും തമ്മില്‍ പ്രശ്‌നമാണ്. അതിനാലാണ് ഇവിടെ താമസിക്കുന്നത് എന്നും കണ്ടു. എന്തുകൊണ്ട് ഞാന്‍ ഇവിടെ താമസിക്കുന്നു? എന്തുകൊണ്ടാണ് അവിടെ സ്ഥിരമായി നില്‍ക്കാത്തത്? ഇതിനൊക്കെ വ്യക്തമായ മറുപടി എനിക്കുണ്ട്. പക്ഷെ ഞാനത് പറയാന്‍ ആഗ്രഹിക്കുന്നില്ല. നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്. എനിക്ക് വേണ്ടപ്പെട്ട കുറച്ചു പേരുണ്ട്. അവരോട് ഞാന്‍ എല്ലാം വ്യക്തമായി തന്നെ പറഞ്ഞിട്ടു’ണ്ടെന്നും ഡിംപിള്‍ പറയുന്നു.

You might also like

ഒന്റാരിയോയില്‍ ചൂട് കൂടുന്നു: നഗരത്തില്‍ ഔട്ട്‌ഡോര്‍ പൂളുകള്‍ തുറക്കുന്നു

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

ജി7 ഉച്ചകോടി: ജൂൺ 14 മുതൽ 18 വരെ കാൽഗറിയിൽ ഗതാഗത നിയന്ത്രണം

ഒൻ്റാരിയോ കാലിഡോണിയയിൽ വാഹനാപകടം: പത്തനംതിട്ട സ്വദേശി മരിച്ചു

ട്രംപിന്റെ നിർദ്ദിഷ്ട ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനത്തോട് കനേഡിയൻ പൗരന്മാർക്ക് വിയോജിപ്പ്; പകരം, കാനഡ സ്വന്തം സൈന്യത്തെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരികുന്നതിൽ മുൻഗണന നൽകണമെന്ന് സർവേ

അട്ടപ്പാടിയിൽ സർക്കാർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഭൂമി അനധികൃതമായി തട്ടിയെടുത്ത് ഉപയോഗശൂന്യമായ ഭൂമി നൽകിയെന്ന പരാതി; വിജിലൻസ് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

Top Picks for You
Top Picks for You