newsroom@amcainnews.com

ആൽബർട്ട നെക്സ്റ്റ് പാനൽ രൂപീകരിച്ച്‌ ഡാനിയേൽ സ്മിത്ത്

എഡ്മിന്‍റൻ:  പ്രവിശ്യയുടെ ഭാവി രൂപപ്പെടുത്താൻ ‘ആൽബർട്ട നെക്സ്റ്റ്’ പാനൽ രൂപീകരിച്ചതായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. 2026-ൽ ആൽബർട്ട നിവാസികൾ നയിക്കുന്ന സ്വാതന്ത്ര്യ റഫറണ്ടത്തിന് മുന്നോടിയായി ഫെഡറൽ സർക്കാരുമായി ചർച്ചക്കായി പ്രത്യേക ടീമിനെ നിയോഗിക്കുന്നമെന്നും ഡാനിയേൽ സ്മിത്ത് അറിയിച്ചു.തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പ്രവിശ്യയെ തത്സമയം അഭിസംബോധന ചെയ്തുകൊണ്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കാനഡയ്ക്കുള്ളിൽ പ്രവിശ്യയുടെ ഭാവിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട ആൽബർട്ട ജനതയുടെ എണ്ണം വർധിച്ചുവരുന്നതായി ഡാനിയേൽ സ്മിത്ത് പറഞ്ഞു. ആൽബർട്ട നിവാസികൾക്ക് റഫറണ്ടം ആരംഭിക്കുന്നതിനുള്ള ഒപ്പ് ശേഖരണം എളുപ്പമാക്കുന്നതിനും കാലാവധി 90 ദിവസത്തിൽ നിന്ന് 120 ദിവസമാക്കി നീട്ടുന്നതിനുമുള്ള ബിൽ 54 അടുത്തിടെ അവതരിപ്പിച്ചതായും, ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അവർ കൂട്ടിച്ചേർത്തു.

സ്മിത്ത് അധ്യക്ഷയായ ‘ആൽബെർട്ട നെക്സ്റ്റ്’ പാനലിൽ ജുഡീഷ്യൽ, അക്കാദമിക്, സാമ്പത്തിക വിദഗ്ധർ ഉൾപ്പെടും. ഫെഡറൽ സർക്കാരിനെതിരെ പ്രവിശ്യക്ക് എന്ത് നടപടികൾ സ്വീകരിക്കാനാകുമെന്ന് ചർച്ച ചെയ്യാനായി മീറ്റിംഗുകൾ സംഘടിപ്പിക്കുമെന്നും സ്മിത്ത് പറഞ്ഞു.

ഹ്രസ്വകാല രാഷ്ട്രീയ നേട്ടത്തിനായി പ്രീമിയർ ഡാനിയേൽ സ്മിത്ത് വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആൽബർട്ട എൻഡിപി ലീഡർ നഹീദ് നെൻഷി ആരോപിച്ചിരുന്നു.

You might also like

നയാഗ്രയിൽ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്: ജാഗ്രതാ നിർദേശം നൽകി ഒപിപി

ഹമാസ് ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഐഡിഎഫ്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

Top Picks for You
Top Picks for You