newsroom@amcainnews.com

ഡാലസിലെ ജ്വല്ലറിയിൽ മോഷണം; 6 ലക്ഷം ഡോളറിൻറെ ആഭരണങ്ങൾ നഷ്ടപ്പെട്ടു, പിന്നിൽ നാലുപേരടങ്ങുന്ന സംഘം

ഡാലസ്: ഈസ്റ്റ് ഡാലസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രിൻസെസ എന്ന ജ്വല്ലറിയിൽ നിന്ന് ഏകദേശം 600,000 ഡോളറിൻറെ ആഭരണങ്ങൾ മോഷണം പോയി. ഗസ് തോമസ്സൺ റോഡിലുള്ള കടയിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം. കടയുടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നാലുപേരടങ്ങുന്ന സംഘം മോഷണം നടത്തുന്നത് കാണാം. പ്രതികളിൽ ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് പൊട്ടിക്കുന്നതും ജീവനക്കാരനായ ഏഞ്ചൽ ക്യൂൻക എതിർവശത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അയാൾ തോക്ക് എടുക്കുമെന്ന് ഞാൻ കരുതി,” ക്യൂൻക പറഞ്ഞു.

അമ്മയ്ക്ക് പകരമായാണ് താൻ കടയിൽ ജോലി ചെയ്തത്. സംഭവസമയത്ത് അമ്മ ടോയ്‌ലറ്റിലായിരുന്നു. സംഭവം കണ്ട് അവർ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞാൻ നേരിട്ട ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു. 3,000 ഡോളർ വായ്പയെടുത്താണ് അമ്മ ബിസിനസ് തുടങ്ങിയതെന്നും ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു.വീട്ടിലെത്തിയപ്പോഴും അമ്മ കരയുകയായിരുന്നുവെന്നും ക്യൂൻക കൂട്ടിച്ചേർത്തു. പ്രതികൾ വാഹനത്തിലാണ് കടന്നുകളഞ്ഞ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.

You might also like

ആ മുഖം, ആ ബുദ്ധി, ആ ചുണ്ടുകൾ, അത് അനങ്ങുന്നരീതി… വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റിനെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്! സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം

യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

റഷ്യൻ ക്രൂഡ് ഓയില്‍: ഇന്ത്യക്കെതിരെ താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ്

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ആൽബെർട്ട ഫോറെവർ കാനഡ: നടപടികൾക്ക് എഡ്മണ്ടണിൽ ഒദ്യോഗിക തുടക്കം

Top Picks for You
Top Picks for You