newsroom@amcainnews.com

ക്രിപ്റ്റോകറന്‍സി തട്ടിപ്പ്: ‘ഓപ്പറേഷന്‍ അവലാഞ്ച്’ ശക്തമാക്കി ബിസി സെക്യൂരിറ്റീസ് കമ്മീഷന്‍

ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷനില്‍ വന്‍ തുക നഷ്ടമായതായി കണ്ടെത്തിയതായി ബ്രിട്ടിഷ് കൊളംബിയ സെക്യൂരിറ്റീസ് റെഗുലേറ്റര്‍. തട്ടിപ്പിന് ഇരയായവരെ തിരിച്ചറിയുന്നതിനായി ഏജന്‍സി അടുത്തിടെ നടത്തിയ രണ്ട് ദിവസത്തെ ഓപ്പറേഷനിലാണ് 89 പേരില്‍ നിന്ന് 40 ലക്ഷം ഡോളറിലധികം നഷ്ടപ്പെട്ടുവെന്നു കണ്ടെത്തിയത്. ക്രിപ്റ്റോകറന്‍സി സൈറ്റിലെ അപഹരിക്കപ്പെട്ട വാലറ്റുകള്‍ കണ്ടെത്തുന്നതിനായുള്ള ‘ഓപ്പറേഷന്‍ അവലാഞ്ചി’ല്‍ ഏജന്‍സി റെഗുലേറ്റര്‍മാര്‍, പൊലീസ്, ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍, വിശകലന കമ്പനി എന്നിവര്‍ ഉള്‍പ്പെടുന്നതായി ബിസി സെക്യൂരിറ്റീസ് കമ്മീഷന്‍ പറയുന്നു.

ഉടമകള്‍ അറിയാതെ തട്ടിപ്പുകാര്‍ പിന്‍വലിച്ചിരിക്കാന്‍ സാധ്യതയുള്ള, ക്രിപ്റ്റോകറന്‍സി സൈറ്റിലെ വാലറ്റുകള്‍ കണ്ടെത്താനുള്ള പദ്ധതിയാണിത്. കൊള്ളയടിക്കപ്പെടുകയാണെന്ന് തോന്നിപ്പിക്കാതെ, ഇരകളെ അവരുടെ ക്രിപ്റ്റോകറന്‍സി വാലറ്റുകളിലേക്ക് ആക്സസ് നല്‍കുന്നതിനായി ‘അപ്രൂവല്‍ ഫിഷിങ്’ നടത്തുന്നവരെയാണ് ഈ ഓപ്പറേഷന്‍ ലക്ഷ്യമിട്ടതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കൂടുതല്‍ നഷ്ടങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍, ഇരകളെ തിരിച്ചറിയുന്നതിനും ബന്ധപ്പെടുന്നതിനുമാണ് ഈ ഓപ്പറേഷന്‍ എന്നും ഏജന്‍സി പറയുന്നു.

ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ പോരാടുന്നതിനുള്ള ഭാവി ശ്രമങ്ങള്‍ക്ക് സഹായകമാകുന്ന വിവരങ്ങള്‍ ലഭിക്കാന്‍ റെഗുലേറ്റര്‍മാര്‍ക്കും പൊലീസിനും പദ്ധതി സഹായകമായതായി കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

You might also like

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

കാനഡയിൽ വിനോദസഞ്ചാരികൾക്ക് ദേശീയ പാർക്കുകളിൽ സൗജന്യ പ്രവേശനം; യുഎസിൽ വിദേശികൾക്ക് സർചാർജ് ഏർപ്പെടുത്തി ട്രംപ്

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

Top Picks for You
Top Picks for You