newsroom@amcainnews.com

നരേന്ദ്ര മോദി സർക്കാരിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം; ‘രഹസ്യരേഖ’യുമായി കേന്ദ്ര കമ്മിറ്റി; കഴിഞ്ഞ പാർട്ടി കോൺഗ്രസ് നിലപാടിൽ മലക്കംമറിഞ്ഞ് സിപിഎം

തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിനെ ഫാഷിസ്റ്റ് സർക്കാരെന്ന് വിളിക്കാനാവില്ലെന്ന് സിപിഎം. മുൻപ് അയച്ച കരടു രാഷ്ട്രീയ പ്രമേയത്തിൽ വ്യക്തത വരുത്തിക്കൊണ്ട് സിപിഎം കേന്ദ്ര കമ്മിറ്റി അയച്ച രഹസ്യരേഖയിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന ഘടകങ്ങൾക്കാണ് രഹസ്യരേഖ കൈമാറിയത്.

ആർഎസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ളതാണ് മോദി സർക്കാർ എന്നായിരുന്നു കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ സിപിഎമ്മിന്റെ നിലപാട്. ഇതു മയപ്പെടുത്തിയാണ് ഇപ്പോഴത്തെ മാറ്റം. നിയോഫാഷിസം എന്ന പുതിയ വിശേഷണവും രേഖയിലുണ്ട്. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തെ ഫാഷിസത്തെ ക്ലാസിക്കൽ ഫാഷിസം എന്നും പിൽക്കാലത്തേത് നിയോഫാഷിസം എന്നും വിശേഷിപ്പിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ മധുരയിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനു മുന്നോടിയായിട്ടാണ് കരടുരാഷ്ട്രീയ പ്രമേയം തയാറാക്കിയത്. എന്നാൽ ഇതിൽ വ്യക്തത വരുത്തി പുതിയ രഹസ്യരേഖ അയച്ച സിപിഎം നടപടി അപൂർവമാണ്. മോദി സർക്കാരിനെ ആർഎസ്എസ് ഉൽപന്നമായി കണ്ടുകൊണ്ട് ഫാഷിസ്റ്റ് മുദ്രനൽകിയ സമീപനമാണ് മുൻകാല കോൺഗ്രസുകളിലെ സിപിഎം നിലപാട്. അതേസമയം, മോദിസർക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടമെന്നാണ് സിപിഐ അടക്കമുള്ള മറ്റ് ഇടതു പാർട്ടികൾ വിശേഷിപ്പിക്കുന്നത്.

You might also like

ഇലക്ട്രിക് വാഹന നിർബന്ധിത നയങ്ങൾ രാജ്യത്തെ തൊഴിലവസരങ്ങളെ അപകടത്തിലാക്കുമെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

സുരക്ഷാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചു; രണ്ട് പുരുഷന്മാർ ബീജദാനം നടത്തുന്നത് തടഞ്ഞു മോൺട്രിയൽ കോടതി

എമർജൻസി ആക്ട്: ഫെഡറൽ കോർട്ട് ഓഫ് അപ്പീൽ വിധിക്കെതിരെ അപ്പീൽ നൽകി ഫെഡറൽ സർക്കാർ

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; 10 ശതമാനത്തിലേക്ക് താഴ്ന്നു

Top Picks for You
Top Picks for You