newsroom@amcainnews.com

പിണറായിയെ അടിക്കാൻ വേണ്ടി മകളെ കരുവാക്കി; വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി

മധുര: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. പിണറായിയെ അടിക്കാൻ വേണ്ടി മകളെ കരുവാക്കിയതാണ്. വീണ പണം വാങ്ങിയത് നൽകിയ സേവനത്തിനാണെന്നും അതിന് നികുതിയും നൽകിയിട്ടുണ്ടെന്നും എം.എ.ബേബി പറഞ്ഞു. സിഎംആർഎല്ലിന് സർക്കാർ എന്ത് ആനുകൂല്യമാണ് നൽകിയതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ എം.എ.ബേബി ചോദിച്ചു.

ബിജെപിയെ ചെറുക്കുന്നതിൽ സിപിഎം നിലപാട് ശരിയാണെന്നും പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി പ്രതികരിച്ചു. സിപിഎമ്മിനെ വിമർശിക്കുന്ന വി.ഡി.സതീശൻ കോൺഗ്രസിൽ നടക്കുന്നതെന്തെന്ന് മറക്കരുത്. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്നാണ് കോൺഗ്രസ് ചോദിക്കുന്നത്. ബിജെപിയെ ചെറുക്കാൻ വേണ്ടത് ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

10,000 കിലോ ഭക്ഷ്യവസ്തുക്കൾ; ഗാസയ്ക്ക് സഹായമായി കാനഡ

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ: ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്

Top Picks for You
Top Picks for You