newsroom@amcainnews.com

രഹസ്യവിവരത്തെത്തുടർന്ന് പരിശോധ; എംഡിഎംഎയുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ

ആലപ്പുഴ: സിപിഎം ബ്രാഞ്ച് സെക്രട്ടറി രാസ ലഹരിയുമായി ആലപ്പുഴയിൽ പിടിയിലായി. മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്നേഷ്. ജെ ആണ് സൗത്ത് പൊലീസിന്റെ പിടിയിൽ ആയത്. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നാണ് പിടിയിലായത്. വിഘ്‌നേഷനിൽ നിന്ന് 0.24 ഗ്രാം എംഡിഎംഎയും രണ്ട് സിറിഞ്ചുകളും കണ്ടെത്തി. എസ്എഫ്ഐ മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഇയാൾ.

രാസ ലഹരിയുടെ ഉപയോഗവും വിൽപ്പനയും വിഘ്‌നേഷിന് ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഹരിപ്പാട് നിന്ന് എംഡിഎംഎയുമായി പിടികൂടിയ ആളിൽ നിന്നാണ് വിഘ്നേശിനെ കുറിച്ച് വിവരം ലഭിക്കുന്നത്. ഈ വിവരം അനുസരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ആലപ്പുഴ വിനോദസഞ്ചാര കേന്ദ്രങ്ങൾ ലക്ഷ്യം വച്ചുള്ള മയക്കുമരുന്നു-ലഹരി ശൃഖലയിൽ പെട്ടവരാണ് ഇവരെന്നു കരുതപ്പെടുന്നു.

രാഷ്ട്രീയമായി ലഹരിക്കെതിരായി ഒട്ടേറെ പ്രചാരണ പരിപാടികൾ നടത്തുമ്പോഴും സിപിഎം അണികൾ ഇതിന്റെ ഉപഭോക്താക്കളും വിൽപ്പനക്കാരും വിതരണക്കാരുമാകുന്ന അവസ്ഥയം നിലനിൽക്കുന്നു. ഒരു വശത്ത് എതിർ ബോധവൽക്കരണ നാടകങ്ങൾ പ്രചരിപ്പിക്കുമ്പോഴും അണികൾ സമൂഹത്തിൽ ലഹരി വിൽപ്പന നടത്തിപ്പുകാരുമാകുന്നു എന്നാണ് ഇതു തെളിയിക്കുന്നത്.

You might also like

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

എഴുപതോളം രാജ്യങ്ങള്‍ക്കുളള യുഎസ് അധിക തീരുവ പ്രാബല്യത്തില്‍

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

പുതിയ കിൻഡിൽ കളർസോഫ്റ്റ് മോഡലുകളും ആദ്യത്തെ കിൻഡിൽ കളർസോഫ്റ്റ് കിഡ്‌സ് പതിപ്പും പുറത്തിറക്കി ആമസോൺ

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

Top Picks for You
Top Picks for You