newsroom@amcainnews.com

സിംഗപ്പൂരില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു

സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ 14,200 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് എന്നാണ് ആരോഗ്യ മന്ത്രാലയവും കമ്മ്യൂണിക്കബിള്‍ ഡിസീസ് ഏജന്‍സിയും ഒരു പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.

നിലവില്‍, ‘JN.1’ വേരിയന്റിന്റെ പിന്‍ഗാമികളായ ‘LF.7’ , ‘NB.1.8’ എന്നീ വകഭേദങ്ങളാണ് രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കൊവിഡ്-19 അണുബാധകളുടെ സമീപകാല വര്‍ദ്ധനവ് നിരീക്ഷിച്ചുവരികയാണെന്നും, പ്രാദേശികമായി പ്രചരിക്കുന്ന വൈറസിന്റെ വകഭേദങ്ങള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുള്ളതായി സൂചനയില്ലെന്നുമാണ് സിംഗപ്പൂരിലെ ആരോഗ്യ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.അതിനിടെ കൊവിഡ്-19 അണുബാധകളുടെ വര്‍ദ്ധനവ് ജനസംഖ്യയിലെ പ്രതിരോധശേഷി കുറയുന്നത് ഉള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ മൂലമാകാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

രോഗവ്യാപനം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജനങ്ങള്‍ക്കായി ചില മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന അല്ലെങ്കില്‍ പനി പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് നിര്‍ദേശം. പനി അടക്കം കടുത്താല്‍ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടര്‍മാരുടെ സേവനം തേടണമെന്നും നിര്‍ദേശമുണ്ട്.

You might also like

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

ആശങ്കയായി ഇറാൻ സംഘർഷം: കാനഡയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞു

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു; സഹപാഠികൾ ചേർന്ന് മർദ്ദിച്ച ശേഷം കാർ കയറ്റി കൊന്നു

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ട്രംപിനെ നേരിടാൻ ക്യാപ്റ്റൻ കനക്; സോഷ്യൽ മീഡിയയിൽ ചിത്രം തരംഗമാകുന്നു

Top Picks for You
Top Picks for You