newsroom@amcainnews.com

ജീവനക്കാരെ വീണ്ടും പിരിച്ചുവിട്ട് കൊണസ്റ്റോഗ കോളേജ്

വിദേശ വിദ്യാർത്ഥി നിയന്ത്രണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കൊണസ്റ്റോഗ കോളേജ് ജീവനക്കാരെ പിരിച്ചുവിടുന്നു. ഒരു മാസത്തിനുള്ളിൽ പോസ്റ്റ്-സെക്കൻഡറി സ്ഥാപനത്തിലെ രണ്ടാം ഘട്ട പിരിച്ചുവിടലാണിത്. ഇത്തവണ 180 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പിരിച്ചുവിടൽ നോട്ടീസുകൾ ചൊവ്വാഴ്ച യൂണിയൻ അംഗങ്ങൾക്ക് ലഭിച്ചുവെന്ന് യൂണിയൻ ഒപിഎസ്ഇയു ലോക്കൽ 238 അറിയിച്ചു. മാർച്ചിൽ, നിരവധി അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെ കോളേജ് പിരിച്ചുവിട്ടിരുന്നു.

എൻറോൾമെൻ്റ് പരിധിയും രാജ്യാന്തര വിദ്യാർത്ഥികൾക്കായി പ്രഖ്യാപിച്ച മറ്റ് മാറ്റങ്ങളും ഉൾപ്പെടെ, ഒൻ്റാരിയോയിലെ പോസ്റ്റ്-സെക്കൻഡറി മേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായാണ് നടപടിയെന്ന് കോളേജ് നോട്ടീസിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം കോളേജിൽ പ്രവേശനം ഗണ്യമായി കുറഞ്ഞതും അധികാരികൾ ചൂണ്ടിക്കാട്ടി.

You might also like

ടെക്സസിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസ്: 45-കാരനായ വളർത്തച്ഛന് 50 വർഷം തടവ്; കൂട്ടുപ്രതിയായ വളർത്തമ്മയുടെ ശിക്ഷ സെപ്റ്റംബർ 10ന്

കെബെക്കില്‍ ഡോക്ടര്‍മാരുടെ എഐ വിഡിയോ ഉപയോഗിച്ച് തട്ടപ്പുകളുടെ എണ്ണം വര്‍ധിക്കുന്നു

യുഎസ് വീസയ്ക്ക് ബോണ്ട് വരുന്നു; 15,000 ഡോളർ വരെ ഈടാക്കാൻ സാധ്യത

കാനേഡിയൻ ആരോഗ്യ വിവരങ്ങൾ ഭീഷണി നേരിടുന്നുവെന്ന് വിദഗ്ദ്ധർ; കാനഡക്കാരുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കയ്ക്ക് ലഭിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You