newsroom@amcainnews.com

ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന

ലാഹോർ: ഇന്ത്യ പാക് സംഘർഷം രൂക്ഷമാകുമ്പോൾ പാകിസ്ഥാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ചൈന. സഹായം തേടി പാകിസ്ഥാൻ വിദേശകാര്യമന്ത്രി വിളിച്ചതോടെയാണ് ചൈന പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത്. പാകിസ്ഥാൻ എല്ലാ കാലത്തെയും സുഹൃത്താണെന്ന് ചൈന വ്യക്തമാക്കി. പാകിസ്ഥാന്‍റെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ഉറപ്പാക്കാൻ കൂടെയുണ്ടാവുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണം ആണ് വേണ്ടതെന്നും ചൈന വ്യക്തമാക്കി. ചൈനയോ റഷ്യയോ ഉൾപ്പെട്ട അന്വേഷണം ആണെങ്കിൽ അംഗീകരിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായുള്ള സംഭാഷണത്തിനു ശേഷം പറഞ്ഞു.

You might also like

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഇനി ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ചിത്രങ്ങളും ഡിപിയാക്കാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

കന്യാസ്ത്രീകൾക്കെതിരായ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനം; ബജ്റങ്ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ളവർക്കെതിരെയുള്ള യുവതികളുടെ പരാതി സ്വീകരിക്കാതെ പൊലീസ്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

Top Picks for You
Top Picks for You