newsroom@amcainnews.com

അനാവശ്യ ചികിത്സകൾ, വ്യാജരേഖകൾ; ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ വനിത ഡോക്ടർക്ക് 10 വർഷം തടവ്

ഷിക്കാഗോ: ഇൻഷുറൻസ് തട്ടിപ്പ് കേസിൽ ഷിക്കാഗോയിൽ ഹോഫ്മാൻ എസ്റ്റേറ്റ്സിലെ മുൻ ഡോക്ടർക്ക് 10 വർഷം തടവ് ശിക്ഷ. മോണ ഘോഷ് (52) ആണ് ശിക്ഷക്കപ്പെട്ടത്. സ്വകാര്യ ഇൻഷുറൻസ് തട്ടിപ്പ് നടത്തുന്നതിന് കമ്പനികൾക്ക് വ്യാജരേഖ സമർപ്പിക്കുകയും ഒട്ടറെ രോഗികൾക്ക് അനാവശ്യമായ ചികിത്സകൾ നൽകുകയും ചെയ്ത കേസിൽ കഴിഞ്ഞ വർഷം പ്രതി കുറ്റം സമ്മതിച്ചിരുന്നു.

‘‘സ്വന്തം ആഡംബര ജീവിതത്തിനായി രോഗികളുടെ ജീവിതത്തെ ദ്രോഹിച്ചു’’ – ഫെഡറൽ ജഡ്ജി ഫ്രാങ്ക്ലിൻ വാൽഡെറാമ പറഞ്ഞു. കാൻസർ ഇല്ലാത്ത രോഗികളിൽ കാൻസറിന് ചികിത്സ നടത്തിയെന്ന് ആരോപിച്ചും മോണ ഘോഷിനെതിരെ കോടതിയിൽ കേസുകൾ നിലവിലുണ്ട്. ഏകദേശം 2.4 ദശലക്ഷം ഡോളറാണ് പ്രതി ഇൻഷുറൻസ് കമ്പനികളിൽ നിന്ന് തട്ടിയെടുത്തത്.

You might also like

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

ലിബറലുകളെ നേരിടാൻ പുതിയ തന്ത്രം; പൊയിലീവിന്റെ സൗമ്യരൂപം വോട്ടർമാരെ സ്വാധീനിക്കുമോ?

മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മണ്ടനിൽ

ലോട്ടോ മാക്സ് മാറുന്നു; ടിക്കറ്റ് നിരക്കും സമ്മാനത്തുകയും കൂടും

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

Top Picks for You
Top Picks for You