കാനഡയിലെ നിരവധി വിമാനത്താവളങ്ങളിലെ പരിശോധന കിയോസ്കുകളിൽ വെള്ളിയാഴ്ച്ച തകരാറുകൾ അനുഭവപ്പെടുന്നതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) അറിയിച്ചു. നിലവിൽ നടക്കുന്ന അറ്റകുറ്റപ്പണികളാണ് സാങ്കേതിക പ്രശ്നത്തിന് കാരണമെന്ന് സിബിഎസ്എ പറയുന്നു. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിലെ ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിൽ യാത്രക്കാർ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരുമെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു.
പ്രശ്നം പരിഹരിക്കുന്നതിന് സാങ്കേതിക വിദഗ്ധരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, യാത്രക്കാർക്ക് അസൗകര്യം നേരിടേണ്ടി വന്നതിന് ക്ഷമചോദിക്കുന്നതായും സിബിഎസ്എ പറഞ്ഞു. ഇത് മൂന്നാം തവണയാണ് കനേഡിയൻ വിമാനത്താവളങ്ങളിൽ കിയോസ്കുകൾ തടസ്സപ്പെടുന്നത്.







