newsroom@amcainnews.com

ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽനിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസ്: ഗുജറാത്തിൽനിന്ന് രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ

ആലപ്പുഴ: ചേർ‌ത്തലയിലെ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടി രൂപ ഓൺലൈനിലൂടെ തട്ടിയെടുത്ത കേസിൽ രണ്ടു ചൈനീസ് പൗരൻമാർ കൂടി അറസ്റ്റിൽ. ഗുജറാത്ത് പോലീസ് പിടികൂടിയ അന്താരാഷ്ട്ര കുറ്റവാളികളെ കേരള പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത തായ്‍വാൻ സ്വദേശികളായ വെയ് ചുങ് വാൻ, ഷെൻ വെയ് ഹോ എന്നിവരെ ആലപ്പുഴയിൽ എത്തിച്ചു.

ഓഹരി വിപണയിൽ അമിതലാഭം വാഗ്ദാനം ചെയ്താണ് ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നു ഏഴര കോടിയിലധികം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ജൂണിൽ നടന്ന തട്ടിപ്പിൽ ഇതര സംസ്ഥാനക്കാർ ഉൾപ്പടെ അഞ്ചുപേർ നേരത്തെ അറസ്റ്റിലായി. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അനസ്, പ്രവീഷ്, അബ്ദുൾ സമദ് എന്നിവരെയാണ് ആദ്യം അറസ്റ്റു ചെയ്തത്.

ഇവർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇതര സംസ്ഥാനക്കാരനായ ഭഗവാൻ റാമിനെയും പിന്നാലെ നിർമൽ ജെയിനെയും പിടികൂടി. ചൈന കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നായിരുന്നു ചൈനീസ് പൗരന്മാർക്കായുള്ള അന്വേഷണം. പ്രതികളെ നാളെ ചേർത്തല കോടതിയിൽ ഹാജരാക്കും.

You might also like

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

അന്താരാഷ്ട്ര വിദ്യാഭ്യാസം നേടിയ നഴ്‌സുമാർക്ക് പുതിയ പരിശീലന പദ്ധതിയുമായി കാനഡ; യോഗ്യരായ നഴ്‌സുമാർക്ക് സൗജന്യമായി PASS പ്രോഗാമിന് അപേക്ഷിക്കാം

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന ആവശ്യപ്പെട്ട കംബോഡിയയും

എഡ്മണ്ടനിൽ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റിക്കെതിരെ ആക്രമണം വർധിക്കുന്നു

Top Picks for You
Top Picks for You