newsroom@amcainnews.com

പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ, ചൈന ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡിയൻ രഹസ്യാന്വഷണ ഏജൻസി; ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തൽ

ഒന്റാരിയോ: ഏപ്രിൽ 28ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ, ചൈന ഇടപെടൽ ഉണ്ടായേക്കാമെന്ന് കാനഡയുടെ രഹസ്യാന്വഷണ ഏജൻസി. പൊതു തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്താ സമ്മേളനത്തിനിടെ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്ഐഎസ്) ഡപ്യൂട്ടി ഡയറക്ടർ വനേസ്സ ലോയിഡ് നടത്തിയ ഈ പരാമർശം ഇരു രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കിയേക്കുമെന്ന വിലയിരുത്തലുണ്ട്. തിരഞ്ഞെടുപ്പിൽ ഇരു രാജ്യങ്ങളും ഇടപെടാനുള്ള സാധ്യത കൂടുതലാണെന്നായിരുന്നു അവരുടെ നിലപാട്.

‘‘എഐ ടൂളുകൾ ഉപയോഗിച്ച് കാനഡയുടെ ജനാധിപത്യ പ്രക്രിയയിൽ ചൈന ഇടപെടാനുള്ള സാധ്യത വളരെയധികമാണ്. സമൂഹമാധ്യമങ്ങളെ സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് അനുകൂലമാക്കാനും ചൈനീസ് വംശജരെ സ്വാധീനിക്കാനും ഉപയോഗിക്കാം. ഇന്ത്യൻ സർക്കാരിനും ഇതേ ശേഷിയുണ്ട്’’ – അവർ കൂട്ടിച്ചേർത്തു. മുൻപ് ഇത്തരം ഇടപെടലുകളെ കുറിച്ചുള്ള ആരോപണങ്ങൾ ഇരു രാജ്യങ്ങളും തള്ളിയിരുന്നു. പുതിയ ആരോപണങ്ങളിൽ ഇതുവരെ ഇന്ത്യയും ചൈനയും പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും പാക്കിസ്ഥാനും ഇടപെട്ടേക്കാമെന്നും ലോയി‍ഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

അനധികൃത കുടിയേറ്റം: യുഎസ്-കാനഡ അതിർത്തിയിൽ ട്രക്കിൽ ഒളിപ്പിച്ച് 44 കുടിയേറ്റക്കാർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ടൊറന്റോ ബീച്ചുകളില്‍ മോട്ടോറൈസ്ഡ് വാട്ടര്‍ക്രാഫ്റ്റുകള്‍ നിരോധിക്കുന്നു

ലോസ് ഏഞ്ചൽസ് നിശാപാർട്ടിയിൽ കൂട്ട വെടിവെപ്പ്: രണ്ട് മരണം, ആറ് പേർക്ക് പരുക്ക്

Top Picks for You
Top Picks for You