newsroom@amcainnews.com

വെസ്റ്റ് ബാങ്കില്‍ കനേഡിയന്‍ നയതന്ത്രജ്ഞര്‍ക്ക് നേരെ വെടിവെപ്പ്

വെസ്റ്റ് ബാങ്കില്‍ നയതന്ത്രജ്ഞരുള്‍പ്പെടെയുള്ള സംഘത്തിന് സമീപം ഇസ്രയേലി സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ത്ത സംഭവം, കാനഡ-ഇസ്രയേല്‍ നയതന്ത്ര തര്‍ക്കത്തിന് വഴിയൊരുക്കിയതായി റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. വിഷയത്തെത്തുടര്‍ന്ന്, കാനഡയിലെ ഇസ്രയേല്‍ അംബാസഡര്‍ ഇഡ്ഡോ മോഡ്, കനേഡിയന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഇങ്ങനെയൊരു കൂടിക്കാഴ്ചയുടെ ആവശ്യമില്ലായിരുന്നുവെന്ന് മോഡ് അഭിപ്രായപ്പെട്ടു. സംഭവത്തെക്കുറിച്ച് ഇസ്രയേല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും വിദേശകാര്യ മന്ത്രിമാരും തങ്ങളുടെ ഇസ്രയേല്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തിയിട്ടുണ്ട്.

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍, നയതന്ത്ര സംഘം ഒരു ഗേറ്റിന് സമീപത്ത് നിന്ന് വെടിയൊച്ച കേട്ട് ഓടിമാറുന്നതും, രണ്ട് ഇസ്രയേലി സൈനികര്‍ തോക്ക് ചൂണ്ടി നില്‍ക്കുന്നതും കാണാം. സംഘം അനുവദനീയമല്ലാത്ത വഴിയിലൂടെ സഞ്ചരിച്ചതിനാലാണ് മുന്നറിയിപ്പ് വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

You might also like

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഏഴുമാസം ​ഗർഭിണിയായ യുവതിയും

സര്‍ക്കാര്‍ ജീവനക്കാരുടെ വേതന ചര്‍ച്ചകള്‍ പുനരാരംഭിച്ച് ആല്‍ബര്‍ട്ട

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

പ്രൊഫ. എം.കെ സാനു അന്തരിച്ചു

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

Top Picks for You
Top Picks for You