newsroom@amcainnews.com

വിദേശ ഏജന്‍സികളെ ആശ്രയിച്ച് കാനഡയുടെ മരുന്ന് പരിശോധന

കനേഡിയന്‍ വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിദേശ റെഗുലേറ്റര്‍മാരെ ആശ്രയിക്കേണ്ടി വരുന്നതായി ഹെല്‍ത്ത് കാനഡ. മരുന്ന് നിര്‍മ്മാണ കേന്ദ്രങ്ങളുടെ പരിശോധനകളില്‍ 85 ശതമാനവും അന്താരാഷ്ട്ര ഏജന്‍സികളാണ് നടത്തുന്നതെന്ന് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 70% പരിശോധനകള്‍ക്കും കാനഡ ആശ്രയിക്കുന്നത് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA)-നെയാണ്. എന്നാല്‍, കോവിഡ് മഹാമാരിക്ക് ശേഷം യുഎസ് FDA-യ്ക്ക് പരിശോധനകളില്‍ വലിയ ബാക്ക്‌ലോഗ് നേരിടുന്നതിനാല്‍, ഇത് മരുന്നുകളുടെ സുരക്ഷയെയും നിലവാരത്തെയും എങ്ങനെ ബാധിക്കുമെന്നതില്‍ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ചികിത്സകളെ തടസ്സപ്പെടുത്താനും രോഗിയുടെ ആരോഗ്യം വഷളാക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ജെനറിക് മരുന്നുകള്‍ക്ക് വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദം ഗുണനിലവാരം കുറയാന്‍ ഇടയാക്കുമെന്നും അഭിപ്രായമുണ്ട്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള മരുന്നുകളില്‍ മുന്‍പുണ്ടായ പ്രശ്‌നങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, നിലവില്‍ തങ്ങള്‍ക്ക് പരിശോധനകളുടെ ബാക്ക്‌ലോഗ് ഇല്ലെന്ന് ഹെല്‍ത്ത് കാനഡ അധികൃതര്‍അറിയിച്ചു.

You might also like

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

ഒട്ടാവയിലെ ഏറ്റവും വിലപിടിപ്പുള്ള വീട് വിൽപനയ്ക്ക്; വിസ്മയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആഡംബര വസതി

ദക്ഷിണ കൊറിയയിലെ ഓട്ടോ പാർട്‌സ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം; 14 പേർ കൊല്ലപ്പെട്ടു

അൽബെർട്ടയിൽ അഞ്ചാംപനി ഭീതി; കാൽഗറിയിലും എഡ്‌മന്റണിലും അതീവ ജാഗ്രത, രോഗബാധിതൻ പൊതുസ്ഥലങ്ങൾ സന്ദർശിച്ചു, വാക്സിനേഷൻ എടുക്കാൻ നിർദ്ദേശം

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

40,000 തസ്തികകൾ വെട്ടിക്കുറയ്‌ക്കാൻ ഫെഡറൽ സർക്കാർ; പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Top Picks for You
Top Picks for You