തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറില്‍ എത്താന്‍ കാനഡ സജീവമായി പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനായും, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ കനത്ത തീരുവയെ തുടര്‍ന്നാണ് ഈ നീക്കമെന്നും അനിത ആനന്ദ് വ്യക്തമാക്കി.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്‍ ) 10 രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്നും അനിത ആനന്ദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നത് ഇന്തോ-പസഫിക് മേഖലയായിരിക്കുമെന്ന് കാനഡ വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജി7 രാജ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് കാനഡയുടെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ആസിയാന്‍-കാനഡ സ്വതന്ത്ര വ്യാപാര കരാറെന്ന് അനിത ആനന്ദ് പറഞ്ഞു. വ്യാപാരത്തിന് പുറമേ, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, കൃത്രിമബുദ്ധി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ആസിയാനുമായി സഹകരിക്കാന്‍ കാനഡ പദ്ധതിയിടുന്നതായും വിദേശകാര്യ മന്ത്രിപറയുന്നു.