newsroom@amcainnews.com

അഞ്ച് വർഷത്തിനിടെ കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പഠനം

ഓട്ടവ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാനഡയുടെ ടെക് തൊഴിൽ വിപണി തകർച്ചയിലേക്ക് നീങ്ങിയതായി പുതിയ പഠനം. ജോബ് പോസ്റ്റിംഗ് സൈറ്റായ ഇൻഡീഡീസിൻ്റേതാണ് പുതിയ കണ്ടെത്തൽ. 2020ൻ്റെ തുടക്കത്തിലെ തൊഴിൽ അവസരവുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിലെ ഒഴിവുകൾ 19 ശതമാനം കുറഞ്ഞുവെന്നാണ് പറയുന്നത്.

വിപണിയിലുണ്ടായ മാറ്റങ്ങളും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ സമീപകാല മുന്നേറ്റങ്ങളും ടെക് സ്ഥാപനങ്ങൾ തൊഴിലാളികളുടെ എണ്ണം കൂട്ടുന്നതിൽ കാണിച്ച താൽപര്യക്കുറവോ ആകാം ഈ ഇടിവിന് കാരണമെന്ന് ഇൻഡീഡ് പറയുന്നു. 2022 അവസാനത്തിൽ ChatGPT പുറത്തിറങ്ങിയപ്പോൾ തന്നെ ടെക് ജോബ് പോസ്റ്റിംഗുകൾ കുറഞ്ഞു തുടങ്ങിയിരുന്നു. ഇത് AI-യിൽ താൽപ്പര്യം വർദ്ധിപ്പിക്കാൻ കാരണമായി.

അതുകൊണ്ട് തന്നെ ടെക് മേഖലയിലെ തൊഴിൽ മാന്ദ്യത്തിൻ്റെ പ്രധാന കാരണം കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും ഇൻഡീഡ് വ്യക്തമാക്കുന്നു. ടെക് ജോലി പോസ്റ്റിംഗുകളിലെ കുറവിൻ്റെ ഭൂരിഭാഗവും സോഫ്റ്റ്‌വെയർ എഞ്ചിനീയർ തസ്തികകളിലാണ് സംഭവിച്ചിരിക്കുന്നതെങ്കിലും, 2020ൻ്റെ തുടക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ AI-യുമായി ബന്ധപ്പെട്ട ജോലികളിലേക്കുള്ള നിയമനങ്ങൾ ഇപ്പോഴും ഉയർന്ന നിലയിലാണ്.

You might also like

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

ഡീപ് ഫേക്ക് നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി; നിയമപരിഷ്കരണവുമായി ആൽബർട്ട സർക്കാർ

ഭീകരസംഘടനയായ ഹിസ്ബുള്ളയുമായി ബന്ധം; ബി.സിയിലെ കമ്പനിയുടെ ആസ്തികൾ അമേരിക്ക കണ്ടുകെട്ടുന്നു

ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം ഇന്ന്

നികുതിവെട്ടിപ്പും വ്യാജരേഖയും വേണ്ട; കുടിയേറ്റക്കാർക്കെതിരെ സ്വീഡൻ

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

Top Picks for You
Top Picks for You