newsroom@amcainnews.com

പുതിയ വ്യാപാര ഉടമ്പടി കരാറിന് കാനഡ: ആദ്യകരാര്‍ ഇക്വഡോറുമായി

ഓട്ടവ : യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ പുതിയ രാജ്യങ്ങളുമായി വ്യാപാര ഉടമ്പടി കരാർ ഒപ്പിടാൻ കാനഡ. ദക്ഷിണ അമേരിക്കയിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇക്വഡോറുമായി വ്യാപാര കരാര്‍ ഒപ്പുവെച്ചതായി ഫെഡറൽ രാജ്യാന്തര വ്യാപാര, സാമ്പത്തിക വികസന മന്ത്രി മേരി എങ് അറിയിച്ചു. ഇക്വഡോറുമായുള്ള നിലവിലെ വ്യാപാരം പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ടാണ്. ഇക്വഡോര്‍ കാനഡയിലേക്ക് വാഴപ്പഴം, കോക്കോ വിത്തുകള്‍, കടല്‍മല്‍സ്യങ്ങള്‍ എന്നിവ കയറ്റി അയക്കുമ്പോള്‍ കാനഡ ഗന്ധകം, ഗോതമ്പ്, ധാന്യങ്ങള്‍, പരിപ്പ് തുടങ്ങിയവയാണ് തിരികെ അയക്കും.

കണക്കുകള്‍ പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യാപാര ഉത്പന്നങ്ങളില്‍ പെട്രോളിയം, രാസവളങ്ങള്‍, വിലപിടിപ്പുള്ള ലോഹങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. സേവന മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടെന്നതാണ് പ്രധാനകാര്യം. കാനഡയുടെ പരമ്പരാഗത വ്യാപാര പങ്കാളികളുമായുള്ള ചര്‍ച്ച ചിലയിടങ്ങളില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. ബ്രിട്ടന്‍ കഴിഞ്ഞ വര്‍ഷം ചീസ് വിപണിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് കാനഡയുമായുള്ള വ്യാപാര ചര്‍ച്ച ഉപേക്ഷിച്ചിരുന്നു. ബ്രിട്ടന്റെ തിരിച്ചു വരവ് കാനഡ സ്വാഗതം ചെയ്യുന്നുണ്ടെങ്കില്‍ നിലവില്‍ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര വികസനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുയാണെന്ന് മേരി എങ് പറഞ്ഞു. ഇന്തോനേഷ്യയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായും അതിനൊപ്പം ഫിലിപ്പൈന്‍സുമായി പ്രാഥമിക ചര്‍ച്ച ആരംഭിച്ചിരിക്കുകയാണെന്നും മേരി എങ് അറിയിച്ചു. ആസിയാന്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇക്വഡോറുമായുള്ള കരാര്‍ ഒപ്പുവെച്ചു, കൂടാതെ മറ്റു വിപണികളിലേക്കും മുന്നോട്ട് പോകുമെന്നും അവര്‍ വിശദമാക്കി.

You might also like

ഒന്റാറിയോയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം; ഹെെവേ 401-ൽ ഗതാഗതം സ്തംഭിച്ചു

‘സ്റ്റേ ഫ്രീ ആൽബർട്ട’: ആൽബർട്ടയെ വേർപ്പെടുത്താൻ അരിസോണയിൽ ഒപ്പുശേഖരണം

‘സർക്കാർ നൽകിയത് മരണം, ചികിത്സയല്ല’; ടൊറന്റോയിൽ 26 വയസ്സുകാരന് ദയാവധത്തിന് അനുമതി നൽകിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കുടുംബം

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

ക്യൂബ പ്രതിസന്ധിയിൽ: ക്യൂബൻ അംബാസിഡർ ഇന്ന് കനേഡിയൻ പാർലമെൻ്റിൽ

യുഎസ് സർവീസുകൾ വെട്ടിക്കുറച്ച് കനേഡിയൻ വിമാനക്കമ്പനികൾ

Top Picks for You
Top Picks for You