newsroom@amcainnews.com

വാഹനഭാഗങ്ങൾ യാത്രക്കിടെ തെറിച്ച് അപകടസാധ്യത വർധിച്ചു; ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചുവിളിച്ച് കാനഡ

ഓട്ടവ: ശരിയായി ഘടിപ്പിക്കാത്ത വാഹനഭാഗങ്ങൾ യാത്രക്കിടെ തെറിച്ച് അപകടസാധ്യത വർധിച്ചതിനാൽ ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്‌പോർട്ട് കാനഡ. ടെസ്‌ല സൈബർട്രക്കുകളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ട്രിം പാനൽ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും ഇവ വാഹനത്തിൽ നിന്ന് വേർപ്പെട്ട് റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുമെന്നും ഏജൻസി പറയുന്നു.

2024, 2025 മോഡൽ 1,995 സൈബർ ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു. എന്നാൽ, 2023 നവംബർ 13-നും 2025 ഫെബ്രുവരി 27-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി ടെസ്‌ല റിപ്പോർട്ട് ചെയ്തു. തിരിച്ചുവിളി ബാധിച്ച സൈബർട്രക്കുകളുടെ കാൻട്രെയ്ൽ സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിനായി കമ്പനിയുമായി ബന്ധപ്പെടണം. വാഹനഉടമകളെ കമ്പനി ഇമെയിൽ വഴി അറിയിക്കുകയും പ്രസക്തമായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാൻ അവരുടെ സേവന വകുപ്പുമായി ബന്ധപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്യും, ട്രാൻസ്പോർട്ട് കാനഡ പറയുന്നു. 1-877-798-3752 എന്ന നമ്പറിൽ ടെസ്‌ലയെ ബന്ധപ്പെടാമെന്ന് ട്രാൻസ്‌പോർട്ട് കാനഡ അറിയിച്ചു.

ഈ മാസം ആദ്യം, ഇതേ കാരണത്താൽ ഏകദേശം 46,000 ടെസ്‌ല സൈബർട്രക്കുകൾ തിരിച്ചുവിളിക്കുന്നതായി യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ പ്രഖ്യാപിച്ചിരുന്നു.

You might also like

വെസ്റ്റ്‌ജെറ്റ് സൈബർ ആക്രമണം: അന്വേഷണം ആരംഭിച്ചു

രാജ്യസുരക്ഷാ ഭീഷണി; യുഎസുമായുള്ള ആണവക്കരാറില്‍നിന്ന് പിന്മാറി റഷ്യ

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

പ്രയറീസ് പ്രവിശ്യകളിൽനിന്നുള്ള കാട്ടുതീ പുക; കാനഡയിലുടനീളം കനത്ത പുകമഞ്ഞ് വ്യാപിക്കുന്നു; മുന്നറിയിപ്പ് നൽകി എൺവയോൺമെന്റ് കാനഡ

തീരുവ വര്‍ധന: പ്രതികാര തീരുവ ചുമത്തണമെന്ന് ഡഗ് ഫോര്‍ഡ്

ഒഹായോ സോളിസിറ്റര്‍ ജനറല്‍ മഥുര ശ്രീധരന് നേരെ വംശീയ അധിക്ഷേപം

Top Picks for You
Top Picks for You