കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്‌ണോയിയേയും സംഘത്തെയും കാനഡ തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി. ബിഷ്ണോയിയും സംഘവും ഏതാനും വർഷങ്ങളായി സിഖ്- കനേഡിയന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട ഖലിസ്ഥാൻ അനുകൂല ഘടകങ്ങളെ ആക്രമിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് നടപടി. എല്ലാ കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരി പറഞ്ഞു. ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനും മരവിപ്പിക്കാനും സർക്കാരിനു കഴിയും. ഇത് സംഘാംഗങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും നല്‍കും. സംഘാംഗങ്ങളെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിൽ പ്രവേശിക്കുന്നത് തടയാനും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.
കാനഡയിലെ ഓരോ വ്യക്തിക്കും അവരുടെ വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. ഒരു സർക്കാർ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്തമാണ്. ബിഷ്‌ണോയി സംഘം ചിലരെ ഭീകരതയ്ക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഇവരുടെ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള ശരിയായ മാര്‍ഗമാണ്” മന്ത്രി പറഞ്ഞു.







