newsroom@amcainnews.com

മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ പരസ്യവിലക്ക് നീക്കി കാനഡ

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ പരസ്യം ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് കാനഡ സർക്കാർ. കൂടാതെ ജിഎസ്ടി റിബേറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാമ്പെയ്‌നിനായി 100,000 ഡോളർ അനുവദിച്ചതായും ഫെഡറൽ സർക്കാർ അറിയിച്ചു. ജനങ്ങളിലേക്ക് പരസ്യം കൂടുതൽ എത്തിക്കുന്നതിനും കൃത്യമായ വിവരങ്ങൾ പങ്കിടാനും സർക്കാർ പദ്ധതികളും സേവനങ്ങളും ആക്സസ് ചെയ്യാൻ കനേഡിയൻ പൗരന്മാരെ സഹായിക്കുന്നതിനുമാണ് ഈ മാറ്റാമെന്ന് പ്രിവി കൗൺസിൽ ഓഫീസ് (PCO) വക്താവ് ഡാനിയേൽ സാവോയ് അറിയിച്ചു. മെറ്റാ അതിൻ്റെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് കനേഡിയൻ വാർത്തകൾ പിൻവലിക്കാൻ തീരുമാനിച്ചതോടെ 2023 ജൂലൈ മുതലാണ് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യം നൽകുന്നത് കാനഡ നിരോധിച്ചത്.

ജനങ്ങൾക്ക് അവരെ സഹായിക്കാൻ രൂപകൽപ്പന ചെയ്ത സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കണം. പലരും ഇത്തരം വിവരങ്ങൾ ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയെയാണ് ഉപയോഗിക്കുന്നത്. അതിനാൽ മെറ്റാ പ്ലാറ്റ്‌ഫോമുകളിലെ പരസ്യം വീണ്ടും നൽകുന്നതിലൂടെ ജനങ്ങൾക്ക് എളുപ്പത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ചും മറ്റും അറിയാൻ സാധിക്കുമെന്നും ഡാനിയേൽ സാവോയ് പറയുന്നു.

You might also like

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

കാനഡയില്‍ വേദനസംഹാരികള്‍ക്ക് ക്ഷാമം നേരിടുന്നതായി ഫാര്‍മസിസ്റ്റുകള്‍

കാൽഗറി വിമാനത്താവളത്തിൽ പുതിയ നിബന്ധന; അമേരിക്കയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സുരക്ഷാ പരിശോധന വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ മാത്രമേ സാധ്യമാകൂ

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

സിഎൻഇ ജോബ് ഫെയർ ആഗസ്റ്റ് 15ന്; തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് ജനപങ്കാളിത്തം

Top Picks for You
Top Picks for You