newsroom@amcainnews.com

വാഹന പാർക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരിൽ പിഴ ഏർപ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ്! തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുമായി കാൽഗറി പോലീസ്

കാൽ​ഗറി: വാഹന പാർക്കിംഗിന്റെയും ഫോട്ടോ റഡാറിന്റെയും പേരിൽ പിഴ ഏർപ്പെടുത്തിയതായി അറിയിച്ച് വ്യാജ ടെക്സ്റ്റ് മെസേജ് അയച്ച് ആളുകളിൽ നിന്നും പണം തട്ടുന്ന സംഘത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കാൽഗറി പോലീസ്. പിഴ അടയ്ക്കാൻ ആവശ്യപ്പെട്ട് വരുന്ന എസ്എംഎസ് സന്ദേശങ്ങൾ തട്ടിപ്പാണെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങൾ നൽകരുതെന്നും പോലീസ് നിർദ്ദേശിച്ചു.

പിഴ അടച്ചില്ലെങ്കിൽ വാഹനം കണ്ടുകെട്ടുകയോ, ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ, കനത്ത പിഴ ഈടാക്കേണ്ടി വരികയോ ചെയ്‌തേക്കാമെന്നുമുള്ള ഭീഷണി സ്വരത്തിലുള്ള സന്ദേശങ്ങളാണ് വരുന്നത്. സമീപ ആഴ്ചകളിൽ ഇത്തരത്തിലുള്ള 25 ഓളം ടെക്‌സ്റ്റ് സന്ദേശങ്ങൾ ലഭിച്ചതായുള്ള പരാതികൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി പോലീസ് പറഞ്ഞു.

ആൽബെർട്ട സർക്കാരോ കാൽഗറി സിറ്റിയോ പിഴ വിവരങ്ങൾ എസ്എംഎസ് വഴി അയക്കില്ലെന്നും പിഴകളും തുടർന്നുള്ള അറിയിപ്പുകളും തപാൽ വഴിയാണ് ലഭിക്കുകയെന്നും പോലീസ് വ്യക്തമാക്കി. സംശയാസ്പദമായ രീതിയിൽ ടെക്സ്റ്റ് മെസേജുകൾ ലഭിച്ചാൽ അത് ഡിലീറ്റ് ചെയ്യണമെന്നും തട്ടിപ്പിന് ഇരയായവർ പോലീസിനെ വിവരം അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

You might also like

മിസിസാഗയിൽ കനേഡിയൻ പതാക മാത്രം; വിദേശ രാജ്യങ്ങളുടെ പതാകകൾക്ക് വിലക്ക്

അൽബർട്ട വിഘടനവാദ നീക്കത്തിന് കോടതിയുടെ തടയിടൽ; ഗോത്രവർഗ്ഗക്കാരുടെ പരാതിയിൽ തീർപ്പുവരുന്നത് വരെ ഒപ്പിടൽ നടപടികൾ നിർത്തിവെച്ചു

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

കുടിയേറ്റ നയം കടുപ്പിച്ച് അമേരിക്ക; സ്കൂൾ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും നാടുകടത്തി യുഎസ് ഇമിഗ്രേഷൻ വിഭാഗം; നോർത്ത് കരോലിനയിൽ പ്രതിഷേധം ശക്തം, കുടുംബങ്ങൾ ആശങ്കയിൽ

14,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്ത് കാനഡ: മാർച്ചിൽ തൊഴിലില്ലായ്മ നിരക്ക് 6.7%

ടൈലർ ഫ്രാങ്കി പോളിന് തിരിച്ചടി; മകനെ കാണാൻ കോടതി നിയന്ത്രണം; ‘മോർമൺ വൈവ്സ്’ താരം പ്രതിസന്ധിയിൽ

Top Picks for You
Top Picks for You