newsroom@amcainnews.com

140 വർഷത്തിനിടയിലെ ഏറ്റവും വരണ്ട മാസം! കടന്നു പോയത് കാൽഗറിയുടെ ചരിത്രത്തിലെ ഏറ്റവും ചൂടുള്ള സെപ്റ്റംബറെന്ന് കാലാവസ്ഥ വിദഗ്ദ്ധർ

കാൽഗറിയിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആണ് കടന്നു പോയതെന്ന് കാലാവസ്ഥ വിദഗ്ദ്ധർ. 140 വർഷത്തിനിടയിലെ ഏറ്റവും വരണ്ട മാസമായിരുന്നു ഇത്തവണത്തേതെന്നും, ഈ മാറ്റങ്ങൾ “വെതർ വിപ്ലാഷ്” ആണെന്നും വിദഗ്ധർ പറയുന്നു. 2025-ലെ വേനൽക്കാലം അവസാനിച്ചെങ്കിലും അതിൻ്റെ ചൂട് നഗരം മറക്കാനിടയില്ല. എൻവയോൺമെൻ്റ് കാനഡയുടെ കണക്കുകൾ പ്രകാരം, സെപ്റ്റംബർ മാസത്തിലെ ശരാശരി താപനില നഗരത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്നതായിരുന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടുള്ള സെപ്റ്റംബർ ആയിരുന്നു ഇത്.

ചൂടിനൊപ്പം വരൾച്ചയും കടുത്തതായിരുന്നു. കഴിഞ്ഞ 140 വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ മഴയാണ് ഈ സെപ്റ്റംബറിൽ കാൽഗറിയിൽ ലഭിച്ചത്. വെറും 0.4 മില്ലിമീറ്റർ മഴ മാത്രമാണ് പെയ്തത്. 1885ന് ശേഷം ഇത്രയും കുറവ് മഴ രേഖപ്പെടുത്തിയിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒരു മാസമൊട്ടാകെ മഴയില്ലാതെ പോകുന്നത് അത്യപൂർവമായ സംഭവമാണ്. ഓഗസ്റ്റിൻ്റെ അവസാന ഭാഗത്തും അതേ അവസ്ഥ തുടർന്നു എന്ന് കാലാവസ്ഥാ വിദഗ്ധൻ കൈൽ ബ്രിട്ടൻ പറഞ്ഞു. ഓഗസ്റ്റ് ഒൻപത് മുതൽ ഇതുവരെ ആകെ 6.6 മില്ലിമീറ്റർ മാത്രമാണ് മഴ ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ തെളിവായ ‘വെതർ വിപ്ലാഷ്‘ (Weather Whiplash) എന്നാണ് ബ്രിട്ടൻ ഇതിനെ വിശേഷിപ്പിച്ചത്. ജൂലായിൽ ശക്തമായ കല്ലുമഴയും അനുഭവപ്പെട്ടിരുന്നു. ജൂലൈ 13-നുണ്ടായ കല്ലുമഴയിൽ വീടുകളും വാഹനങ്ങളും തകരുകയും, മരങ്ങൾ കടപുഴകി വീഴുകയും ചെയ്തിരുന്നു. കാനഡ ഇൻഷുറൻസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, ആ ദുരന്തത്തിൽ 164 മില്യൺ ഡോളറിൻ്റെ സാമ്പത്തിക നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇത്തരം അതിരൂക്ഷമായ ചൂടും വരൾച്ചയും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മുന്നറിയിപ്പുകളാണെന്നാണ് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

You might also like

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

ലാഗ്വാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസും ഫയർ ട്രക്കും കൂട്ടിയിടിച്ചു; നാല് പേർ ഗുരുതരാവസ്ഥയിൽ

ആർ.സി.എം.പിയിൽ രൂക്ഷമായ ഉദ്യോഗസ്ഥ ക്ഷാമം; കനേഡിയൻ പോലീസ് സേനയിൽ ഉദ്യോഗസ്ഥർ ജോലിഭാരം കൊണ്ട് വലയുന്നു, റിക്രൂട്ട്‌മെന്റ് വൈകുന്നത് പ്രതിസന്ധിയാകുന്നു

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കാൻ കാനഡയും സഖ്യകക്ഷികളും; അന്താരാഷ്ട്ര തലത്തിൽ സംയുക്ത നീക്കം

അടിസ്ഥാന പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

Top Picks for You
Top Picks for You