newsroom@amcainnews.com

ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി; ഗൃഹനാഥ ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു

താനൂർ: ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന ഗൃഹനാഥ, ഏകമകളുടെ വിവാഹത്തലേന്ന് മരിച്ചു. എടവണ്ണ ഒതായി ചെമ്പൻ ഇസ്ഹാഖിന്റെ ഭാര്യ സൈനബ (44) ആണു മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടു ചായയ്ക്കൊപ്പം കഴിച്ച കേക്ക് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചു.

മകൾ ഖൈറുന്നീസയുടെ വിവാഹം ശനിയാഴ്ചയായിരുന്നു നടത്തായിരുന്നു തീരുമാനിച്ചിരുന്നത്. ഇതിന്റെ ഒരുക്കത്തിലായിരുന്നു വീട്ടുകാർ. എന്നാൽ സൈനബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ വെള്ളിയാഴ്ച നിക്കാഹ് കർമം മാത്രം നടത്തി, മറ്റു ചടങ്ങുകൾ മാറ്റിവച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം പരേതരായ നമ്പിപറമ്പിൽ കുഞ്ഞിമുഹമ്മദ്‌ ഹാജിയുടെയും ഉണ്ണീമയുടെയും മകളാണ്. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ).

You might also like

പ്രൊഫ. എം.കെ സാനു അന്തരിച്ചു

വീടുകൾ വാങ്ങിയാൽ പാസ്‌പോർട്ടും സ്വന്തമാക്കാൻ കഴിയുന്ന കിഴക്കൻ കരീബിയൻ ദ്വീപ് രാജ്യങ്ങൾ; യൂറോപ്പിലെ ഷെങ്കൻ ഏരിയ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വരെ വിസ രഹിത പ്രവേശനവും

നിമിഷ പ്രിയയുടെ കേസിൽ ചില നിർണായക തീരുമാനങ്ങൾ; വധശിക്ഷ റദ്ദാക്കാൻ ധാരണ, മോചന ചർച്ചകൾ തുടരും

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

ബ്രിട്ടിഷ് കൊളംബിയ ഫെറിയ്ക്ക് ഫെഡറല്‍ സഹായം അഭ്യര്‍ത്ഥിച്ച് ഡേവിഡ് എബി

ടൊറോൻറോ രാജ്യാന്തരചലച്ചിത്രമേളയിൽ ഇടം നേടി ഇന്ത്യയിൽ നിന്നുള്ള മൂന്നു ചിത്രങ്ങൾ

Top Picks for You
Top Picks for You