സർക്കാർ ഉടമസ്ഥതയിലുള്ള ആറു സ്ഥലത്ത് 4,000 വീടുകളുടെ നിർമ്മാണത്തിന് പുതിയ ഏജൻസിയായ ‘ബിൽഡ് കാനഡ ഹോംസ് ‘മേൽനോട്ടം വഹിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ആദ്യ വീടിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പുതിയ ഭവന പദ്ധതികൾക്കുള്ള നിർദ്ദിഷ്ട സ്ഥലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഭവനരഹിതരാകാൻ സാധ്യതയുള്ള ആളുകൾക്കായുള്ള പരിവർത്തന ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 100 കോടി ഡോളറിന്റെ ഫണ്ടും പുതിയ ഏജൻസിയിൽ ഉൾപ്പെത്തും. അതേസമയം കമ്മ്യൂണിറ്റി ഹൗസിങ് ഗ്രൂപ്പുകൾക്ക് താങ്ങാനാവുന്ന വിലയിൽ സ്വകാര്യ വാടക യൂണിറ്റുകൾ വാങ്ങാൻ സഹായിക്കുന്ന സർക്കാരിന്റെ റന്റൽ പ്രൊട്ടക്ഷൻ ഫണ്ട്, ബിൽഡ് കാനഡ ഹോംസിന് കീഴിൽ തുടരും.







