newsroom@amcainnews.com

ഒക്ടോബർ 1 മുതൽ ബീസി ഹൈവേകളിൽ വിന്റർ ടയറുകൾ നിർബന്ധമെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ

വിക്ടോറിയ: വിന്റർ സീസൺ അടുത്തുവരികയാണ്. ഈ സമയത്ത് ഹൈവേകളിൽ വിന്റർ ടയറുകൾ നിർബന്ധമാണെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ അറിയിച്ചു. ഒക്ടോബർ 1 ബുധനാഴ്ച മുതൽ നിരവധി പ്രധാന റൂട്ടുകളിലൂടെ ഓടുമ്പോൾ വിന്റർ ടയറുകൾ ഉണ്ടെന്ന് ഡ്രൈവർമാർ ഉറപ്പാക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 30 വരെ ഈ നിയമം നീണ്ടുനിൽക്കും.

അതേസമയം, ബീസി മുനിസിപ്പാലിറ്റികൾക്ക് പ്രൊവിൻഷ്യൽ ഹൈവേ റെഗുലേഷനുകളിൽ നിന്ന് വ്യത്യസ്തമായ വിന്റർ ടയർ ബൈലോകളോ നിയമങ്ങളോ ഉണ്ടായിരിക്കുമെന്ന് പ്രൊവിൻഷ്യൽ ഗവൺമെന്റ് വിശദീകരിക്കുന്നു. ലോവർ മെയിൻലാൻഡിനും സൗത്ത്ഈസ്‌റ്റേൺ വാൻകുവർ ഐലൻഡിനും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മിക്ക ഹൈവേകളിലും വിന്റർ ടയറുകൾ ആവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കി.

You might also like

ട്രംപിന് നേരേ വീണ്ടും വധശ്രമം; അക്രമിയെ വെടിവെച്ചു വീഴ്ത്തി സുരക്ഷാ സേന

ആരോഗ്യമേഖലയിൽ ജീവനക്കാരുടെ കുറവ്; ബ്രിട്ടീഷ് കൊളംബിയയിൽ പ്രസവചികിത്സാ സേവനങ്ങൾ അവതാളത്തിൽ, ആശുപത്രികളിൽ മെറ്റേണിറ്റി യൂണിറ്റുകൾ അടച്ചുപൂട്ടുന്നു

നീതിയുടെ വിജയം, ട്രംപിന് ചുറ്റും മതിലുകൾ അടയുന്നു; തീരുവകൾക്കെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ഒന്റാറിയോ പ്രീമിയർ

രഹസ്യവിവരത്തെത്തുടർന്ന് എഡ്‌മന്റണിലെ കൺവീനിയൻസ് സ്റ്റോറുകളിൽ പോലീസ് റെയ്ഡ്; സിന്തറ്റിക് കഞ്ചാവും അനധികൃത സിഗരറ്റുകളും പിടിച്ചെടുത്തു, രണ്ട് പേർ അറസ്റ്റിൽ

ഔദ്യോഗിക പദവി ദുരുപയോഗം; മുൻ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ

ടാക്സ് ഫയലിംഗ് സീസൺ ഇന്നുമുതൽ; അവസാന തീയതി ഏപ്രിൽ 30, പുതുക്കിയ നിയമങ്ങൾ അറിയാം

Top Picks for You
Top Picks for You