newsroom@amcainnews.com

കട്ടൻചായയും പരിപ്പ് വടയും തണുത്തു; ഡിസി ബുക്സിനെതിരെ പ്രതികാരത്തിനില്ല, നിയമ നടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇപി ജയരാജൻ

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ തുടർ നിയമനടപടികൾ അവസാനിപ്പിക്കുകയാണെന്ന് ഇ.പി ജയരാജൻ. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ചു. ഇനി പ്രതികാര നടപടികൾക്കില്ല. എഴുതിക്കൊണ്ടിരിക്കുന്ന ആത്മകഥ അവസാന ഘട്ടത്തിലേക്ക് എത്തിയെന്നും പ്രസിദ്ധീകരണത്തിനായി മാതൃഭൂമി ബുക്സുമായി വാക്കാൽ കരാർ നൽകി എന്നും ഇപി പറഞ്ഞു.

കഴിഞ്ഞ വയനാട്-ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു ഇപിയുടെ ആത്മകഥ എന്ന പേരിൽ ‘കട്ടൻചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൻറെ ചില ഭാഗങ്ങൾ പ്രചരിച്ചത്. തന്റെ ആത്മകഥയല്ല ഇതെന്ന് ഇ പി തുടക്കത്തിലെ പ്രതികരിച്ചിരുന്നു. ഇ പിയുടെ പരാതിയിൽ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്സിൽ നിന്നാണെന്ന് കണ്ടെത്തിയത്.

പിണറായി വിജയനെ പുകഴ്ത്തിയുള്ള ഡോക്യുമെൻററിയെ അദ്ദേഹം ന്യായീകരിച്ചു.ഇത് സാധാരണമാണ്.ഗാന്ധിജിയെ കുറിച്ച് ഡോക്യുമെൻററിയുണ്ട്. ഞാൻ എന്നെ കുറിച്ച് പുസ്തകം എഴുതുന്നുണ്ട്. പിണറായിയുടെ ഡോക്യുമെൻ്ററി ചെയ്യുന്നതിൽ തെറ്റില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.

You might also like

അന്ത്യാഞ്ജലി അർപ്പിച്ച് പ്രിയർ: ശ്രീഹരിക്ക് വിട

വഞ്ചനകളും നികുതി ലംഘനങ്ങളും നടത്തിയ ഗ്രീൻ കാർഡ് ഉടമകൾക്ക് യുഎസ് പൗരത്വം നഷ്ടപ്പെട്ടേക്കാമെന്ന് റിപ്പോർട്ട്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 1,200ലധികം അശ്ലീല ഫോട്ടോകളും വിഡിയോകളും; ഇന്ത്യൻ വംശജൻ യുഎസിൽ അറസ്റ്റിൽ

അമേരിക്കൻ തീരുവ: കാനഡയിൽ പല സാധനങ്ങളുടെയും വില ഇനിയും വലിയ തോതിൽ കൂടിയേക്കുമെന്ന് റിപ്പോർട്ട്

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം

പലസ്തീനെ അംഗീകരിക്കണം: ലിബറൽ എംപിമാർ

Top Picks for You
Top Picks for You