newsroom@amcainnews.com

ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് : അടിസ്ഥാന പലിശനിരക്ക് 2.75% ആയി നിലനിര്‍ത്തി

കനേഡിയന്‍ സമ്പദ്വ്യവസ്ഥ വ്യാപാരയുദ്ധത്തിന്റെ ആഘാതങ്ങള്‍ നേരിടുന്നതിനിടെ അടിസ്ഥാന പലിശനിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തി ബാങ്ക്ഓഫ്കാനഡ. കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 225 ബേസിസ് പോയിന്റ് കുറച്ച് 2.75 ശതമാനമാക്കിയിരുന്നു.

കാനഡ-യുഎസ് വ്യാപാര തര്‍ക്കം സമ്പദ്വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്ന് കൂടുതല്‍ വ്യക്തത ആവശ്യമാണെന്ന് പറഞ്ഞ സെന്‍ട്രല്‍ ബാങ്ക്, ജൂണിന് ശേഷം ആദ്യമായി ഏപ്രിലില്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് 2.75 ശതമാനമായി നിലനിര്‍ത്തിയിരുന്നു. അതേസമയം താരിഫ് ആഘാതം മറികടക്കാന്‍ വ്യാപാരസ്ഥാപനങ്ങള്‍ തിടുക്കം കൂട്ടുന്നതിനാല്‍ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദനം പ്രതീക്ഷകളെ മറികടന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്നിട്ടും ഉപഭോക്തൃ കാര്‍ബണ്‍ വില നീക്കം ചെയ്തതിനാല്‍ വാര്‍ഷിക പണപ്പെരുപ്പം ഏപ്രിലില്‍ 1.7 ശതമാനമായികുറഞ്ഞു.

You might also like

കാട്ടുതീ പുക: ടൊറൻ്റോയിൽ വായു ഗുണനിലവാര മുന്നറിയിപ്പ്

2 ദിനം കൊണ്ട് അഞ്ചരക്കോടിയില്പരം കളക്ഷന്‍ നേടി സുമതി വളവ് സൂപ്പര്‍ ഹിറ്റിലേക്ക്

ക്രിസ്റ്റീന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ആൽബെർട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെ കത്തിവെച്ച് ആക്രമിച്ചയാളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

നാടകീയ സംഭവവികാസങ്ങൾക്കൊടുവിൽ കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണനഷ്ടമായി; യുഡിഎഫ് അവിശ്വാസപ്രമേയം പാസായി

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

Top Picks for You
Top Picks for You