newsroom@amcainnews.com

മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമായ മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കി വ്യാപാരികൾ; ഇനി മുതൽ ‘മൈസൂർ ശ്രീ’

ജയ്‌പുർ: ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ ‘മൈസൂർ പാക്കി’ന്റെ പേരു മാറ്റി ജയ്പുരിലെ വ്യാപാരികൾ. മൈസൂർ ശ്രീയെന്നാണ് പുതിയ പേര്. മൈസൂർപാക്കിലെ ‘പാക്ക്’ ഒഴിവാക്കുകയാണെന്ന് വ്യാപാരികൾ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൈസൂരിലെ പ്രധാനപ്പെട്ട മധുര പലഹാരമാണ് മൈസൂർ പാക്ക്. ഇതിന് പാക്കിസ്ഥാനുമായി ബന്ധമൊന്നുമില്ല. മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരിൽനിന്നു പാക്ക് മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നിങ്ങനെയാക്കിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

മൈസൂരുകാരുടെ സ്വകാര്യ അഹങ്കാരമാണ് മൈസൂർ പാക്ക്. മൈസൂരു രാജകൊട്ടാരത്തിന്റെ അടുക്കളയിൽ ജന്മംകൊണ്ട ഈ മധുരപലഹാരം ലോകപ്രസിദ്ധമാണ്. ചുരുക്കം ചേരുവകൾ കൊണ്ട് വളരെയെളുപ്പത്തിൽ തയാറാക്കാനാകും. കടലപ്പൊടി, പഞ്ചസാര, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പലഹാരം തയാറാക്കുന്നത്.

You might also like

പലിശനിരക്ക് 2.75 ശതമാനമായി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

യുഎസ് വിസ അഭിമുഖ ഇളവ് നയങ്ങളിൽ മാറ്റം, സെപ്റ്റംബർ 2 മുതൽ പ്രാബല്യത്തിൽ; മിക്ക വിസ വിഭാഗങ്ങൾക്കും നേരിട്ടുള്ള അഭിമുഖം നിർബന്ധമാക്കും

വേനലവധിക്കാലമായതോടെ യൂറോപ്പിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; സന്ദർശകർക്കുള്ള പ്രവേശന ഫീസ് മൂന്നിരട്ടിയോളം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

യുഎസ് താരിഫ് വർധന നിരാശാജനകം; ഡാനിയേൽ സ്മിത്ത്

റഷ്യയിൽ ഭൂചലനത്തിന് പിന്നാലെ അഗ്നിപർവ്വത സ്ഫോടനം

കാനഡ ഫെഡറൽ തെരഞ്ഞെടുപ്പിൽ നിരവധി വോട്ടർമാർ വോട്ട് ചെയ്തത് സ്ഥാനാർത്ഥികളെ വേണ്ട രീതിയിൽ വിലയിരുത്താതെയെന്ന് സർവേ

Top Picks for You
Top Picks for You