newsroom@amcainnews.com

അരുൺ ശ്രീനിവാസിനെ മെറ്റയുടെ ഇന്ത്യയിലെ തലവനായി നിയമിച്ചു; ജൂലൈ ഒന്നിന് ചുമതല ഏറ്റെടുക്കും

ന്യൂയോർക്ക്: ആഗോള സാങ്കേതിക ഭീമനായ മെറ്റ (Meta) തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ തലവനായി അരുൺ ശ്രീനിവാസിനെ നിയമിച്ചു ജൂലൈ ഒന്നിന് അരുൺ ശ്രീനിവാസൻ ചുമതല ഏറ്റെടുക്കും. നിലവിൽ മെറ്റയുടെ ഇന്ത്യയിലെ പരസ്യ ബിസിനസ് വിഭാഗം മേധാവിയാണ് അരുൺ ശ്രീനിവാസ്. അദ്ദേഹത്തിന്റെ നിയമനം ഇന്ത്യൻ വിപണിയിൽ മെറ്റയുടെ വളർച്ചാ തന്ത്രങ്ങൾക്ക് നിർണായകമായ ഒരു ചുവടുവെയ്പ്പായി വിലയിരുത്തപ്പെടുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തന പരിചയവുമായാണ് അരുൺ ശ്രീനിവാസ് മെറ്റയുടെ ഇന്ത്യയിലെ തലപ്പത്തേക്ക് എത്തുന്നത്. ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ അരുൺ, ഹിന്ദുസ്ഥാൻ യൂണിലിവർ, റീബോക്ക്, ഓല, വെസ്റ്റ്ബ്രിജ് ക്യാപിറ്റൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ സെയിൽസ്, മാർക്കറ്റിങ് എന്നീ മേഖലകളിൽ നേതൃത്വപരമായ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്ത് മെറ്റയുടെ ഇന്ത്യൻ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.

You might also like

കാനഡയിൽ കുടിയേറ്റ അപേക്ഷകൾ നിരസിച്ചാൽ കത്തുകൾ വഴി നിരസിച്ചതിന്റെ കാരണം വിശദീകരിക്കുമെന്ന് ഐആർസിസി

ദുബായില്‍ നടന്ന പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായങ്ങള്‍ നേടി സുമതി വളവ് : ചിത്രം നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

ഉത്തരകൊറിയയെ ആണവായുധ രാജ്യമായി അംഗീകരിക്കണം: കിം ജോങ് ഉന്നിന്റെ സഹോദരി

600 വര്‍ഷത്തെ ‘നിദ്ര’ വെടിഞ്ഞു; റഷ്യയില്‍ വന്‍ അഗ്‌നിപര്‍വത സ്‌ഫോടനം

ജീവനക്കാരെ ഒഴിവാക്കി കനേഡിയൻ ടയർ

കാലിഫോര്‍ണിയയില്‍ യുഎസ് എഫ്-35 യുദ്ധവിമാനം തകര്‍ന്നുവീണു

Top Picks for You
Top Picks for You