newsroom@amcainnews.com

പണിമുടക്ക് ഭീഷണി: താൽക്കാലിക കരാർ നിരസിച്ച് ആൽബർട്ടയിലെ അധ്യാപകർ

അടുത്ത ആഴ്ച മുതൽ പ്രവിശ്യാ വ്യാപക പണിമുടക്കിന് കളമൊരുക്കി സർക്കാർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ നിരസിച്ച് ആൽബർട്ടയിലെ അധ്യാപകർ. ഒക്ടോബർ 6 മുതൽ അധ്യാപകർ പണിമുടക്ക് ആരംഭിക്കുമെന്ന് പ്രവിശ്യയിലുടനീളമുള്ള 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) അറിയിച്ചു. പണിമുടക്ക് 2,500 സ്കൂളുകളിലായി ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കും. 2024 ഓഗസ്റ്റ് 31-ന് കരാർ അവസാനിച്ചതിന് ശേഷം ഒരു വർഷത്തിലേറെയായി ഇരുപക്ഷവും ചർച്ചകൾ നടത്തിവരികയായിരുന്നു.

പ്രവിശ്യയുടെ താൽക്കാലിക കരാറിനെതിരെ 89.5% അംഗങ്ങൾ വോട്ട് ചെയ്തതായി പ്രവിശ്യയിലെ അധ്യാപകരെ പ്രതിനിധീകരിക്കുന്ന ATA പ്രസിഡൻ്റ് ജേസൺ ഷില്ലിങ് അറിയിച്ചു. 43,362 അംഗങ്ങൾ വോട്ട് ചെയ്തതിൽ കരാറിനെ അംഗീകരിച്ചത് 10 ശതമാനത്തിലധികം പേർ മാത്രമാണെന്നും അദ്ദേഹം അറിയിച്ചു. അധ്യാപകർ കരാറിൽ അതൃപ്തരാണെന്നും, കൂടാതെ പുസ്തക നിരോധനം, ട്രാൻസ് നിയമനിർമ്മാണം തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ പ്രവിശ്യ സർക്കാർ അടുത്തിടെ ഏർപ്പെടുത്തിയ മറ്റ് ഉത്തരവുകളിലും അവർ നിരാശരാണെന്നും ജേസൺ ഷില്ലിങ് പറഞ്ഞു. അതേസമയം അധ്യാപകർ കരാർ നിരസിച്ചതിൽ നിരാശയുണ്ടെന്ന് ധനമന്ത്രി നേറ്റ് ഹോർണർ അറിയിച്ചു. 

You might also like

കൺസർവേറ്റീവ് കോട്ടയിൽ വിള്ളൽ; പൊയിലീവിനെ കൈവിട്ട് എം.പിമാർ ലിബറൽ പക്ഷത്തേക്ക്; കാനഡയിൽ രാഷ്ട്രീയ അനിശ്ചിതത്വം

യുദ്ധഭീതിക്ക് താത്കാലിക വിരാമം; രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

ആരാധകർക്ക് നിരാശ; മോൺട്രിയൽ സംഗീത നിശ റദ്ദാക്കി ലേഡി ഗാഗ

തനിക്കെതിരെയുള്ളത് പച്ചക്കള്ളം; എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി വേണമെന്ന് മെലാനിയ ട്രംപ്; വികാരാധീനയായി മുൻ പ്രഥമ വനിത

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും’; ട്രംപിന്റെ മുന്നറിയിപ്പ്

Top Picks for You
Top Picks for You