newsroom@amcainnews.com

ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു… അധിക ജോലിഭാരത്തിൽ വലഞ്ഞ് ആൽബെർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർ

ൽബർട്ടയിലെ പാരാമെഡിക്കൽ ജീവനക്കാർക്ക് ഓരോ മാസവും വളരെയധികം ഓവർടൈം ചെയ്യേണ്ടി വരുന്നു എന്ന് യൂണിയൻ. ഈ വർഷം ഓരോ മാസവും പാരാമെഡിക്കൽ ജീവനക്കാർ 30,000 മണിക്കൂറിലധികം ഓവർടൈം ജോലി ചെയ്തിട്ടുണ്ടെന്ന് ഹെൽത്ത് സയൻസസ് അസോസിയേഷൻ ഓഫ് അൽബെർട്ട അറിയിച്ചു. നിലവിൽ, പാരാമെഡിക്കുകൾ ജോലി ചെയ്യുന്ന മൊത്തം സമയത്തിൻ്റെ എട്ട് മുതൽ പന്ത്രണ്ട് ശതമാനം വരെ ഓവർടൈം ആണെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ ജനസംഖ്യ 2022 മുതൽ 2025 വരെ ഏകദേശം 10% വർധിച്ചപ്പോൾ, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം വർധിച്ചത് 4.5% മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഫുൾ-ടൈം അഡ്വാൻസ്ഡ് കെയർ പാരാമെഡിക്കുകളുടെ എണ്ണത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. അത് 840 പേരായി തന്നെ തുടരുന്നു. ഓവർടൈം കാരണം പാരാമെഡിക്കുകൾ വളെര സമ്മർദ്ദത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് യൂണിയൻ വൈസ് പ്രസിഡന്റ് ലീൻ അൽഫാരോ പറയുന്നു.

വർധിച്ചു വരുന്ന ഈ അധിക ജോലി കൈകാര്യം ചെയ്യാൻ മതിയായ പാരാമെഡിക്കുകൾ ഇല്ലാത്തത് അടിയന്തര സാഹചര്യങ്ങളിലെ ചികിത്സയെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും യൂണിയൻ പറയുന്നു. മികച്ച ശമ്പളവും തൊഴിൽ സാഹചര്യങ്ങളും ഒരുക്കുന്നത് കൂടുതൽ പാരാമെഡിക്കുകളെ അൽബെർട്ടയിൽ നിലനിർത്താനും പുതിയ ആളുകളെ നിയമിക്കാനും സഹായിക്കുമെന്നും യൂണിയൻ വ്യക്തമാക്കി.

You might also like

അമേരിക്കയെ വിശ്വസിക്കാനാവില്ല; വിദേശ ചാരപ്രവർത്തനം ശക്തമാക്കാൻ കാനഡ; സി.എസ്.ഐ.എസ്സിന് കൂടുതൽ അധികാരം

കാനഡയിലെ സംഗീത പര്യടനം റദ്ദാക്കി ‘ഗൂ ഗൂ ഡോൾസ്’; ഹാലിഫാക്സ്, മോൺക്റ്റൺ ഷോകൾ മുടങ്ങിയതിൽ ആരാധകർ നിരാശയിൽ

അമേരിക്കയെ നടുക്കിയ ഗിൽഗോ ബീച്ച് പരമ്പരക്കൊലപാതക കേസിൽ നിർണ്ണായക വഴിത്തിരിവ്; ഏഴ് സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തി റെക്സ് ഹ്യൂവർമാൻ

നാല് വിവാഹം, നാല് സർട്ടിഫിക്കറ്റ്; കാനഡയിലെ ‘റിയൽ ലൈഫ്’ തട്ടിപ്പുകാരൻ കുടുങ്ങിയത് ഇങ്ങനെ

കാനഡയിൽ ഐഡന്റിറ്റി തെഫ്റ്റ് വർദ്ധിക്കുന്നു; താൻ ഒപ്പിടാത്ത ചെക്കുകൾ ബാങ്കിലെത്തി; തട്ടിപ്പിനിരയായി മാനിറ്റോബ സ്വദേശി; സാമ്പത്തിക സുരക്ഷയിൽ ആശങ്ക

യൂറോപ്പ് യാത്ര ചിലവേറും; ടൂറിസ്റ്റ് ടാക്സുകൾ കുത്തനെ കൂട്ടി പ്രമുഖ രാജ്യങ്ങൾ; അറിയേണ്ട കാര്യങ്ങൾ

Top Picks for You
Top Picks for You