newsroom@amcainnews.com

അധ്യാപകർ ജോലിയിൽ പ്രവേശിക്കണം; ആൽബർട്ട സർക്കാർ

ആൽബർട്ടയിൽ അധ്യാപകരും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. അധ്യാപകർ അടുത്ത ആഴ്ച ജോലിയിൽ പ്രവേശിക്കണമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയതായി ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) ആരോപിച്ചു. ഒക്ടോബർ 20 തിങ്കളാഴ്ച അധ്യാപകരോട് ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ വ്യാഴാഴ്ച യൂണിയന് കത്ത് അയച്ചതായി ATA പ്രസിഡന്റ് ജേസൺ ഷില്ലിങ് പറഞ്ഞു.

പണിമുടക്ക് ഒത്തുതീർപ്പാക്കുന്നതിനായി മുടങ്ങിക്കിടക്കുന്ന കരാർ ചർച്ചകൾ പുനഃരാരംഭിക്കാനുള്ള ഓഫർ പ്രവിശ്യ മുന്നോട്ട് വച്ചതായും, എന്നാൽ യൂണിയൻ അത് നിരസിച്ചതായും ഷില്ലിങ് വ്യക്തമാക്കി. അതേസമയം, തങ്ങളുടെ ആവശ്യങ്ങൾ അമിതമല്ലെന്നും, ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ എണ്ണം നിയന്ത്രിക്കുക, മെച്ചപ്പെട്ട ശമ്പളം എന്നിവ തങ്ങളുടെ നിർദ്ദേശത്തിൽ ഉൾപ്പെടുന്നുണ്ടെന്നും ഷില്ലിങ് പറയുന്നു. ഒക്ടോബർ 6 ന് സമരം ആരംഭിച്ചതിന് ശേഷം ചൊവ്വാഴ്ച ATA പുതിയ കരാർ നിർദ്ദേശിച്ചെങ്കിലും ചർച്ച പരാജയപ്പെട്ടു. പ്രവിശ്യയിലെ 2,500 സ്കൂളുകളിലായി 7.4 ലക്ഷം വിദ്യാർത്ഥികളെയാണ് അധ്യാപക സമരം ബാധിച്ചത്.

You might also like

കാൽഗറിക്ക് ആശ്വാസം; ജലനിയന്ത്രണങ്ങൾ ഫലം കണ്ടു; കാൽഗറിയിൽ ജലക്ഷാമ ഭീഷണി ഒഴിയുന്നു, ഗ്രീൻ സോണിൽ തുടരുന്നു

43-ാം വയസ്സിൽ അപ്രതീക്ഷിത വിയോഗം; ഒൺലിഫാൻസ് ഉടമ ലിയോണിഡ് റാഡ്വിൻസ്കി അന്തരിച്ചു

റോമിൽ പീറ്റർ തീലിന്റെ ‘അന്തിക്രിസ്തു’ പ്രഭാഷണം; വത്തിക്കാന്റെ പടിവാതിൽക്കൽ വിവാദം പുകയുന്നു, അകലം പാലിച്ച് കത്തോലിക്കാ സഭ

എക്സ്പ്രസ് എൻട്രി PNP ഡ്രോ: 362 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ഇറാൻ യുദ്ധത്തിൽ ട്രംപിന്റെ നേതൃശൈലി തിരിച്ചടിയാകുന്നു; സഖ്യകക്ഷികൾക്കിടയിൽ അതൃപ്തി പുകയുന്നു

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വഴിത്തിരിവ്: കാനഡയുടെ വെളിപ്പെടുത്തൽ സ്വാഗതം ചെയ്ത് സഞ്ജയ് കുമാർ വർമ്മ

Top Picks for You
Top Picks for You